തിരുവനന്തപുരം : 2021ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊഫസര്‍. എരുമേലി പരമേശ്വരന്‍ പിള്ള യുടെ സ്മരണാര്‍ത്ഥം ശക്തി ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രൊഫസര്‍. എം. കെ. സാനുവിന്‍റെ ‘കേസരി, ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടാവ്’ എന്ന കൃതി അര്‍ഹമായി. നാടക രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ശക്തി – ടി. കെ. രാമകൃഷ്ണന്‍ സ്മാരക പുരസ്കാരം സി. എല്‍. ജോസിനു സമ്മാനിക്കും.
മികച്ച നോവല്‍ : അകം (കെ. ആര്‍. മല്ലിക).
ബാല സാഹിത്യം : അപ്പുവും അച്ചുവും (സേതു).
മികച്ച കഥ : കടുക്കാച്ചി മാങ്ങ (വി. ആര്‍. സുധീഷ്).
വിജ്ഞാന സാഹിത്യം : ഭരണ ഘടന-ചരിത്രവും സംസ്‌കാരവും (പി. രാജീവ്). കവിത : കറുത്ത വറ്റേ, കറുത്ത വറ്റേ (രാവുണ്ണി), മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് (അസീം താന്നിമൂട്). നാടകം : ഇരിക്കപ്പിണ്ഡം കഥപറയുന്നു (ഇ. ഡി. ഡേവിസ്), ജീവിതം തുന്നുമ്പോള്‍ (രാജ് മോഹന്‍ നീലേശ്വരം). നിരൂപണം : അകം തുറക്കുന്ന കവിതകള്‍ (വി. യു. സുരേന്ദ്രന്‍), കവിതയിലെ കാലവും കാല്‍പ്പാടുകളും (ഇ. എം. സൂരജ്).
പി. കരുണാകരന്‍ ചെയര്‍മാനും എ. കെ. മൂസ്സ മാസ്റ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. എറണാകുളത്ത് 2022 ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
യു. എ. ഇ. യിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നാലു പതിറ്റാണ്ടായി സജീവമായിട്ടുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സ് 1987 മുതല്‍ ശക്തി അവാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്‌കാരിക വ്യക്തിത്വം, നാടകം, ബഹുമതി, സാമൂഹികം, സാഹിത്യം