Friday, July 3rd, 2015

ഇ മൈഗ്രേറ്റ് സംവിധാനം : രജിസ്ട്രേഷന്‍ തുടരുന്നു

abudhabi-indian-embassy-logo-ePathram
അബുദാബി : തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നടന്നു വരുന്ന തട്ടിപ്പു കള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ മൈഗ്രേറ്റ് സംവിധാന ത്തില്‍ യു. എ. ഇ. യില്‍ നിന്ന് നിരവധി തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എംബസി.

എംബസ്സി യുടെ ഇന്ത്യന്‍ മിഷന്‍ വിഭാഗ ത്തിന്റെ പരിശോധന കള്‍ക്കു ശേഷമേ ഇതിന്റെ തുടര്‍ നടപടി കള്‍ക്കുള്ള അനുവാദം ലഭിക്കുകയുള്ളൂ എന്നും 2015 ജൂലായ് 31 ന് മുന്‍പായി ഇ മൈഗ്രേറ്റ് സിസ്റ്റ ത്തില്‍ എല്ലാ കമ്പനികളും വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം എന്നും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ നീതാ ഭൂഷൻ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

തൊഴിലുടമകള്‍ക്ക് തൊഴിലാളി കളെ നേരിട്ട് റിക്രൂട്ട് ചെയ്യുകയോ ഏജന്‍റുമാര്‍ വഴി നിയമി ക്കുകയോ ചെയ്യാം. എന്നാല്‍ തൊഴിലു കള്‍ സംബന്ധിച്ച നിബന്ധന കള്‍ തൊഴില്‍ ദാതാക്കള്‍ വ്യക്ത മാക്കി യിരിക്കണം.

വിദേശത്തേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റും ഇതേ വെബ്സൈറ്റി ലൂടെയാണ് നടക്കുക. നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റ്സ്, ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ ഏജന്‍സി കള്‍ വഴി യായിരിക്കും നഴ്സുമാരുടെ നിയമനം. എന്നാല്‍ റിക്രൂട്ടിംഗ് ഏജന്‍സി കളും തൊഴില്‍ ദാതാ ക്കളും നഴ്സു മാരില്‍ നിന്ന് യാതൊരു ഫീസും ഈടാക്കാന്‍ പാടില്ല എന്നും എംബസ്സി അധികൃതര്‍ അറിയിച്ചു.

26 ലക്ഷ ത്തോളം ഇന്ത്യക്കാരുള്ള യു. എ. ഇ. യില്‍ ഇതുവരെ 40,000ഓളം പേര്‍ മാത്ര മാണ് ഇന്ത്യന്‍ എംബസി യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാ പ്രവാസി കളും എംബസ്സി വെബ്സൈറ്റി ലൂടെ തങ്ങളുടെ പേര് വിവര ങ്ങള്‍ നിര്‍ബന്ധ മായും നല്‍കേണ്ടതാണ് എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്‌. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.

എംബസ്സിയില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സെക്കണ്ട് സെക്രട്ടറി മുഹമ്മദ്‌ ഷാഹിദ് ആലം, സുമൻ ചൗള എന്നിവരും സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine