
തിരുവനന്തപുരം : ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസ്സു കളിലെ കൊല്ലപ്പരീക്ഷ, ക്ലാസ്സ് കയറ്റം എന്നിവയെ കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങി. ഈ ക്ലാസ്സു കളിലെ മുഴുവൻ കുട്ടികള്‍ക്കും അടുത്ത ക്ലാസ്സുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടി വിലയിരുത്തണം എന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാന തലത്തില്‍ നടപ്പില്‍ വരുത്തേണ്ടതായ പ്രവർത്തന ങ്ങളെ കുറിച്ചും നിർദ്ദേശ ങ്ങളില്‍ പ്രതി പാദിച്ചിട്ടുണ്ട്. നിരന്തരമായ വിലയിരുത്തലും വർഷാന്ത്യവില യിരുത്തലും പരിഗണിച്ച് കുട്ടികൾക്ക് ഗ്രേഡ് നൽകാം.
സ്കൂളുകളില്‍ ഓരോ വിഷയത്തിന്റെയും സബ്ജക്ട് കൗൺസിൽ ചേർന്ന് സ്കോറിംഗ് നിശ്ചയിക്കാം. ഇതു കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഹെഡ് മാസ്റ്റര്‍ മാരുടെ ചുമതല ആയിരിക്കും.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള KITTS (കിറ്റ്സ് – കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്) നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർ വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായക്കാരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അവസാന തിയ്യതി ഡിസംബർ രണ്ട്.

























 