വെളിയങ്കോട് : ലോക പ്രകൃതി സംരക്ഷണ ദിന ആചരണ ത്തിന്റെ (ജൂലായ് 28) ഭാഗമായി ഡോ. സാലിം അലി യുടെ സ്മരണാർത്ഥം വെളിയങ്കോട് എം. ടി. എം. കോളേജ് ഓഫ് ആർട്സ്, സയൻസ് & കൊമേഴ്‌സ് നാച്വറൽ ക്ലബ്ബിന്റെ നേതൃത്വ ത്തിൽ ‘ജൈവ വൈവിധ്യ ത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ഹമീദലി വാഴക്കാട് സംസാരിച്ചു.
ഗൂഗിൾ മീറ്റ് പരിപാടിയിൽ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫൈസൽ ബാവ മോഡറേറ്റർ ആയിരുന്നു. പ്രജീഷ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രൊഫസർ ഹവ്വാ ഉമ്മ, വൈസ് പ്രിൻസിപ്പാൾ രാജേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു.
‘ജൈവ വൈവിധ്യ സംരക്ഷണവും ഭൂമിയുടെ നില നിൽപ്പും’ എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥി കൾക്കായി ഓൺ ലൈൻ വഴി നടത്തിയ ലേഖന മത്സര ത്തിലെ വിജയികളെ പ്രഖ്യാപിച്ചു
ഒന്നാം സമ്മാനം : സൗദാബി വി. (പി. എച്ച്. ഡി. വിദ്യാർത്ഥി, കാലിക്കറ്റ് യൂണിവേഴ്സിറ്റി). രണ്ടാം സമ്മാനം : അബ്ദുൽ വാഹിദ് (ബി. എ. വിദ്യാർത്ഥി, എം. ടി.എം. കോളേജ് വെളിയ ങ്കോട്). മൂന്നാം സമ്മാനം : ആരതി രവീന്ദ്രൻ (ബി. എ. വിദ്യാർത്ഥി. സി. എച്ച്. എം. എം. കോളേജ്. ചവർ കോഡ്, പാരിപ്പള്ളി).
ഒന്നാം സമ്മാനം 3001 രൂപയും രണ്ടാം സമ്മാനം 2001 രൂപയും മൂന്നാം സമ്മാനം 1001 രൂപയും സർട്ടി ഫിക്കറ്റും ഫലകവും നൽകും. കോളേജിൽ നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് സമ്മാന ദാനം നിര്‍വ്വഹിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, വിദ്യാഭ്യാസം, സാമൂഹികം