കൊല്ലം : അതിശക്തമായ മഴക്കു സാദ്ധ്യത ഉള്ളതിനാല്‍ ഏഴു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ല കളിലാണ് ഇന്ന് ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിട്ടുള്ളത്. മത്സ്യ ത്തൊഴി ലാളി കള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി മുതൽ കൊല്ലം നഗര പരിധി യിൽ കനത്ത മഴ ആയതിനാല്‍ കൊല്ലം ജില്ല യില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കി. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷ കള്‍ക്ക് മാറ്റം ഉണ്ടാവില്ല.
ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിന ത്തിന് പകരം അദ്ധ്യയന ദിവസം ക്രമീ കരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരി ക്കണം എന്നും കൊല്ലം ജില്ലാ കളക്ടര്‍ അറിയി ച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, പരിസ്ഥിതി, മഴ, മൺസൂൺ മഴ, വിദ്യാഭ്യാസം, സാമൂഹികം