ദോഹ : ഖത്തറിലുള്ള ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ഏഴാം വാർഷികം ദോഹ അൽ – ഒസറ ഹോട്ടൽ ഓഡി റ്റോറിയ ത്തിൽ വെച്ച് നടന്നു.
അദ്നാൻ ഷാഫിയുടെ പ്രാര്‍ത്ഥന യോടെ ആരംഭിച്ച യോഗ ത്തിൽ എം. വി. അഷ്‌റഫ് സ്വാഗതം ആശംസിച്ചു.
ഈ ഏഴാം വാർഷിക ത്തിലും നാട്ടുകാരായ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹ കരണ ത്തോട് കൂടി ഒത്ത് ചേർന്ന് കാണുന്ന തിൽ സന്തോഷ മുണ്ടെന്നും ഈ സഹകര ണ മാണ് ഈ കൂട്ടായ്മയുടെ കാരുണ്യ പ്രവർത്തന ങ്ങൾക്ക് ശക്തി നല്കുന്ന തെന്നും അദ്ധ്യക്ഷ പ്രസംഗ ത്തിൽ കെ . വി . അബ്ദുൽ അസീസ് പറഞ്ഞു.
വിവിധ തര ത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന മഹല്ല് പരിധി യിലുള്ള നിരവധി കുടുംബ ങ്ങൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുള്ള ഈ കൂട്ടായ്മ പൂർണ്ണമായും കാരുണ്യ പ്രവർത്തന ങ്ങൾ ലക്ഷ്യമിട്ടു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്നു.
വാര്‍ഷിക റിപ്പോർട്ട് പി. വി. മുഹമ്മദ് ഷാഫി അവതരി പ്പിച്ചു. ഭാവി പരിപാടികളെ കുറിച്ച് എം. വി. അഷ്‌റഫ് വിശദീ കരിച്ചു. മഹല്ലിലെ കുടുംബ ങ്ങളിൽ നിന്ന് സഹായ ത്തിന് അർഹരായ തെരഞ്ഞെടുത്ത 20 കുടുംബ ങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ ഒരു വർഷത്തേക്ക് സ്പോണ്സർ ചെയ്ത വരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
അസുഖ ങ്ങളും സാമ്പത്തിക ബുദ്ധി മുട്ടുകളും പുറത്തു പറയാൻ വിഷമിക്കുന്ന പലരും നാട്ടില്‍ ഉണ്ടെന്നും അവരെ കണ്ടെത്തി വേണ്ടുന്ന സഹായ ങ്ങൾ ചെയ്യാൻ ഇതു പോലെ യുള്ള കൂട്ടായ്മകൾ മുന്നോട്ട് വരണമെന്ന് ഹ്രസ്വ സന്ദർശനാർത്ഥം ദോഹ യിലുള്ള ബ്ലാങ്ങാട് മഹല്ല് മുൻ സെക്രട്ടറി പി. വി. അബ്ദുൽ ഖാദർ ഹാജി പറഞ്ഞു.
അക്ബർ പട്ടുറുമാൽ, നവാസ് പി. സി. എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹനീഫ അബ്ദു ഹാജി നന്ദി പ്രകാശിപ്പിച്ചു.
- pma