അബുദാബി : സീറോ മലബാർ സഭയുടെ യുവ ജന പ്രസ്ഥാന മായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) അബു ദാബി ചാപ്റ്റർ നാലാം വാർഷിക ആഘോഷവും കുടുംബ സംഗമവും ‘ഇഗ്നൈറ്റ് 2k17’ എന്ന പേരിൽ സംഘടി പ്പിച്ചു.
വാർഷിക വിളംബര റാലി യോടെ തുടങ്ങിയ ആഘോഷം കാഞ്ഞിര പ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സലോമി മാത്യു കാഞ്ഞിര ക്കാട്ട് ഉത്ഘാടനം ചെയ്തു. SMYM പ്രസിഡണ്ട് ജേക്കബ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബിജു ഡൊമിനിക്, ബിജു മാത്യു തുടങ്ങിയവർ ആശംസകള്‍ നേര്‍ന്നു.
ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ടോം ഉഴുന്നാലിൽ അച്ചനെ മോചി പ്പിക്കു വാൻ പരിശ്രമിച്ച ബിഷപ്പ് പോൾ ഹിൻഡർ പിതാവിന് നന്ദിയും അഭിനന്ദനവും അർപ്പിച്ചു കൊണ്ടുള്ള പ്രമേയം റോയ് മോൻ അവത രിപ്പിച്ചു. ടോം ജോസ് സ്വാഗതവും നോബിൾ കെ. ജോസഫ് നന്ദിയും പറഞ്ഞു.
വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി കുട്ടി കളുടെ വിവിധ കലാ പരിപാടി കൾ, ഇഗ്നൈറ്റ് മ്യൂസിക് ഫെസ്റ്റ് എന്നിവ അരങ്ങേറി. അംഗ ങ്ങൾ ക്കുള്ള മെമ്പർ ഷിപ്പ് കാർഡ് വിതരണം, വിവിധ മത്സര ങ്ങളിലെ വിജയി കൾക്കുള്ള സമ്മാന വിതരണം, മൊമെന്റോ വിതരണം എന്നിവ യും നടന്നു. വിവിധ സോണു കളിൽ ഷാബിയാ – B സോൺ മികച്ച സോൺ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ജേക്കബ് ചാക്കോ, ജിജോ പി. തോമസ്, ബിജു തോമസ്, ജിന്റീൻ, ജോപ്പൻ ജോസ്, ഷാനി ബിജു, ജെസ്റ്റിൻ കെ. മാത്യു, തോംസൺ ആന്റോ, ജിന്റോ ജെയിംസ്, റോയ് മോൻ, നോബിൾ കെ. ജോസഫ് തുടങ്ങി യവർ ‘ഇഗ്നൈറ്റ് 2k17’ വാർഷിക ആഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: syro-malabar-youth-movement-, ആഘോഷം, പ്രവാസി, മതം, സംഘടന, സാംസ്കാരികം