അബുദാബി: ഭാരതത്തിന്‍റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷം വിപുലമായ പരിപാടി കളോടെ അബുദാബി മാർത്തോമാ യുവജന സഖ്യം സംഘടിപ്പിച്ചു. അബുദാബി മാർത്തോമാ ദേവാലയ അങ്കണത്തിൽ വികാരി റവ. ജിജു ജോസഫ് ദേശീയ പതാക ഉയർത്തി.
തുടർന്ന് ദേവാലയ അങ്കണത്തിൽ നിന്നും സ്വാതന്ത്ര്യ ദിന റാലി നടത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ കുട്ടികൾ സ്വാതന്ത്ര്യ ദിന റാലിയിൽ അണി നിരന്നത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. സമ്മേളനത്തിൽ അബുദാബി മാർത്തോമാ യുവജന സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഖ്യം വൈസ് പ്രസിഡണ്ട് റവ. അജിത്ത് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.
റവ. മോൻസി പി. ജേക്കബ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സഖ്യം ഗായക സംഘം ദേശ ഭക്‌തി ഗാനങ്ങൾ ആലപിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ നൃത്ത രൂപ ങ്ങൾ സഖ്യം വനിതാ വിഭാഗ ത്തിന്‍റെ നേതൃത്വ ത്തില്‍ അവതരിപ്പിച്ചു. സഖ്യം സെക്രട്ടറി സാംസൺ മത്തായി, ജയൻ എബ്രഹാം, ജേക്കബ് വർഗ്ഗീസ്, ദിപിൻ പണിക്കർ, സൂസൻ ബോബി തുടങ്ങിയവർ പ്രസംഗിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കുട്ടികള്‍, പ്രവാസി, മതം, സംഘടന, സാംസ്കാരികം