തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫല മായി ചക്ക യെ സർക്കാർ പ്രഖ്യാപിച്ചു. നിയമ സഭ യില്‍ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാര മാണ് ചക്കയെ കേരള ത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പല തരത്തിൽ പ്പെട്ട 30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വര്‍ഷം ഉൽപാദി പ്പിക്കു ന്നുണ്ട് എന്നു മന്ത്രി പറഞ്ഞു. യാതൊരു വിധ ത്തിലുള്ള വള ങ്ങളും ചക്ക ക്കു വേണ്ടി വരാറില്ല.
ഗ്രാമ ങ്ങളിൽ പ്രത്യേക പരിചരണം എന്നും ഇല്ലാതെ തന്നെ പ്ലാവ് വളരും. കീട നാശിനി പ്രയോഗമി ല്ലാതെ ഉൽപാദി പ്പി ക്കുന്ന അപൂർവ്വം ഫല വര്‍ഗ്ഗ ങ്ങളില്‍ ഒന്നാണ് ചക്ക. അതു കൊണ്ട് തന്നെ മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരള ത്തിലെ ചക്ക ഏറെ ജൈവ ഗുണ ങ്ങള്‍ ഉള്ളതും വിഷമുക്ത മായതും എന്നും കൃഷി മന്ത്രി അറിയിച്ചു.
സംസ്ഥാന ത്തിന്റെ പൂവി നും മരത്തിനും മീനി നും മൃഗ ത്തിനും പക്ഷിക്കും (കണി ക്കൊന്ന, തെങ്ങ്, കരി മീന്‍, ആന, വേഴാമ്പൽ) ഒപ്പം ‘ചക്ക’ ക്കും ലഭിച്ച ഔദ്യോ ഗിക പദവി ‘വേണമെങ്കിൽ ചക്ക വേരി ലും കായ്ക്കും’ എന്ന ഹാഷ് ടാഗ് ചേർത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ ആഘോഷ മായി മാറിയിരിക്കുകയാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, കേരള രാഷ്ട്രീയം, പരിസ്ഥിതി, ബഹുമതി, മാധ്യമങ്ങള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം