തിരുവനന്തപുരം : മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ ഒരു പൊതു ഇടം വേണം എന്ന് ദേശീയ വനിതാ കോൺക്ലേവ് ഓപ്പൺ ഡിസ്‌കഷൻ. പല വിധ സമ്മർദ്ദ ങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്ത കർക്ക് അവരുടെ കുഞ്ഞുങ്ങളെ വിശ്വസിച്ചു ഏൽപ്പിക്കാൻ ക്രഷ് പോലെയുള്ള സംവിധാനങ്ങൾ ഒരുക്കണം.
രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവിലാണ് ഈ ആവശ്യങ്ങൾ ഉയർന്നത്. കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയാതെ നിരവധി വനിതാ മാധ്യമ പ്രവർത്തകർ ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട് എന്ന് മാതു സജി സൂചിപ്പിച്ചു.
പുതിയ കാലത്ത് സമാന്തര മാധ്യമങ്ങളുടെ പ്രസക്തി വലുതാണ് എന്ന് സരിത എസ്. ബാലൻ അഭിപ്രായ പ്പെട്ടു. മുഖ്യ ധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ സമാന്തര മാധ്യമങ്ങൾ പുറത്തു കൊണ്ടു വരുന്നതായും അവർ പറഞ്ഞു.
സ്ത്രീകൾ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ ആണെന്നും അവരുടെ ആരോഗ്യം സംബന്ധിച്ച് ആരും ചർച്ച ചെയ്യുന്നില്ല എന്നും മാധ്യമ പ്രവർത്തക വിനീത വേണാട് ചർച്ചയിൽ ശ്രദ്ധയിൽ പ്പെടുത്തി.
ന്യൂസ് റൂമുകളിലെ സ്ത്രീ സാന്നിദ്ധ്യം കഴിഞ്ഞ 15 വർഷത്തിനിടയിൽ വർദ്ധിച്ചിട്ടുണ്ട് എന്ന് മാധ്യമ പ്രവർത്തക ശ്രീദേവി പിള്ള അഭിപ്രായപ്പെട്ടു. ന്യൂസ് റൂം അന്തരീക്ഷത്തിൽ സ്ത്രീകൾ ഒറ്റക്കല്ല.
ലിംഗ ബോധ വൽക്കരണവും സ്ത്രീകളെയും കുട്ടി കളെയും സംബന്ധിച്ച നിയമങ്ങളും സ്‌കൂൾ തലം മുതൽ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയും വേണം എന്നും ശ്രീദേവി പിള്ള അഭിപ്രായപ്പെട്ടു. വെല്ലുവിളി നിറഞ്ഞ പ്രധാന വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകളെ അയക്കുന്നില്ല എന്ന് സോഫിയ ബിന്ദ് പറഞ്ഞു.
നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്ന വനിതകളോട് കാര്യങ്ങൾ അന്വേഷിക്കാൻ പുരുഷന്മാർ മടിക്കുന്ന അവസ്ഥയുണ്ട് എന്ന് കെ. യു. ഡബ്ലൂ. ജെ. സെക്രട്ടറി അനുപമ ജി. നായർ പറഞ്ഞു.
പ്രസ് ക്ലബുകളിലെ സ്ത്രീ സാന്നിദ്ധ്യം വർദ്ധിക്കണം. സ്ത്രീകൾ എല്ലാക്കാര്യങ്ങളിലും മുന്നോട്ട് വന്നാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളു എന്നും അവർ പറഞ്ഞു. സരസ്വതി നാഗരാജൻ മോഡറേറ്റർ ആയിരുന്നു. Image Credit : PRD LIVE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, public-relations-prd, കേരള രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശം, മാധ്യമങ്ങള്‍, സാമൂഹികം, സാമൂഹ്യക്ഷേമം, സ്ത്രീ