തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം പ്രവർത്തനം തുടങ്ങും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
സ്‌ട്രോക്ക്, ശ്വാസ കോശ അണുബാധ, ഹൃദയാഘാതം, അവയവ പരാജയം, മസ്തിഷ്‌ക രോഗങ്ങള്‍ തുടങ്ങി അതി സങ്കീര്‍ണമായ രോഗാവസ്ഥകളില്‍ ആശുപത്രി യിൽ എത്തുന്ന രോഗികൾക്കുള്ള മികച്ച ചികിത്സാ സംവിധാനമാണ് ക്രിട്ടിക്കല്‍ കെയര്‍.
അഡ്വാന്‍സ്ഡ് ഹീമോ ഡൈനാമിക് മോണിറ്ററിംഗ്, ജീവന്‍ നിലനിര്‍ത്താനായി അത്യാധുനിക വെൻ്റിലേറ്റര്‍ മാനേജ് മെൻറ്, ഹൃദയമിടിപ്പ് നില നിര്‍ത്തല്‍, അവയവ സംരക്ഷണം, രക്ത സമ്മര്‍ദ്ദ നിയന്ത്രണം തുടങ്ങി ശരീരത്തിലെ വിവിധ അവയവങ്ങളെ സംരക്ഷിക്കുന്ന ചികിത്സാ രീതികളും ക്രിട്ടിക്കല്‍ കെയറില്‍ ഉള്‍പ്പെടും.
പ്രത്യേകം പരിശീലനം ലഭിച്ച ക്രിട്ടിക്കല്‍ കെയര്‍ ടീമിന് ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന രോഗികളെയും ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന രോഗികളെയും സൂക്ഷ്മമായി നിരീക്ഷിച്ച് ചികിത്സ ഉറപ്പാക്കാന്‍ കഴിയും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മള്‍ട്ടി ഡിസിപ്ലിനറി ഐ. സി. യു. വിലാണ് നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ ചികിത്സ ലഭ്യമാക്കി വരുന്നത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആരംഭിക്കാന്‍ പോകുന്ന ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗത്തിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും അഞ്ച് സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട് എന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം