തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക് മരുന്നുകള്‍ വിൽക്കുന്ന ഫാർമസി കളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
ഇതിനെതിരെ കർശ്ശന നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പു മന്ത്രി നിർദ്ദേശം നൽകി. മന്ത്രി യുടെ നേതൃത്വത്തിൽ നടന്ന കർസാപ്പ് (കേരള ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) വാർഷിക അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. കേരളത്തിലെ ആന്‍റി ബയോട്ടിക് പ്രതിരോധ തോത് അറിയുവാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീ കരിക്കുവാനുമായി ഇന്ത്യയില്‍ ആദ്യമായി ആന്‍റി ബയോഗ്രാം (എ. എം. ആർ. സർവെയലൻസ് റിപ്പോർട്ട്) പുറത്തിറക്കിയിരുന്നു. ഇത് അനുസരിച്ച് പല രോഗാണു ക്കളിലും ആന്‍റി ബയോട്ടിക് പ്രതിരോധ തോത് കൂടി വരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യ ത്തിലാണ് കർശ്ശന നടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചത്.
ആന്‍റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിക്കുവാന്‍ ഉള്ള ഒരു മുഖ്യകാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഫാർമസികളിൽ നിന്നും നേരിട്ട് ആന്‍റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കർശ്ശനമായി വിലക്കി ക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.
മൃഗങ്ങൾക്ക് ഇടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാ കൾച്ചർ തുടങ്ങിയ വിഭാഗങ്ങളിൽ നടന്ന പഠനങ്ങളിലും ആന്‍റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടുവരുന്നത്. എല്ലാ മേഖലകളിലും ഉള്ള അശാസ്ത്രീയ ആന്‍റി ബയോട്ടിക് ഉപയോഗമാണ് ഇതിലേക്ക് നയിച്ചത് എന്നും യോഗം വിലയിരുത്തി.
മനുഷ്യരിൽ മാത്രമല്ല, മൃഗപരിപാലനം, കോഴി വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയവയിലും അശാസ്ത്രീയ രീതി കളിൽ ആന്‍റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുവാൻ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്‍റിബയോട്ടിക് അംശവും കണ്ടെത്തി.
കേരളത്തിൽ നടത്തി വരുന്ന ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആന്‍റിബയോട്ടിക് സാക്ഷരതക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതിന്‍റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തി പ്പെടുത്തും.
കാർബപെനം മരുന്നുകളെ പ്രതിരോധിക്കുവാൻ കഴിവുള്ള രക്തത്തിലുള്ള അണു ബാധകളെ പ്രത്യേകം നോട്ടിഫയബിൾ കണ്ടീഷന്‍ ആക്കി പ്രഖ്യാപിക്കുന്നത് പരിശോധിക്കും. കേരളത്തിലെ ഏത് ആശുപത്രിയിലും കാർബപെനം മരുന്നുകളെ പ്രതിരോധിക്കാൻ കഴിവുള്ള രക്തത്തിലുള്ള അണു ബാധ കണ്ടെത്തിക്കഴിഞ്ഞാൽ അത് ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകി.
* ആന്‍റി ബയോട്ടിക് പ്രതിരോധത്തിൽ നമുക്കും പങ്കാളികളാകാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം