തിരുവനന്തപുരം : ആഗോള തലത്തിൽ ആയുർവ്വേദ ത്തിന്‍റെ പ്രാധാന്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആയുർവ്വേദ ചികിത്സാ രംഗത്ത് കഴിവ് തെളിയിച്ച വർക്ക് വിദേശത്ത് തൊഴില്‍ അവസരങ്ങള്‍ ഒരുക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. യു. കെ. യിൽ ആരോഗ്യ മേഖലയിലേക്ക് കേരളത്തിൽ നിന്നുളള ആയുർവ്വേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടത് മന്ത്രി ചൂണ്ടിക്കാട്ടി.
ഒക്ടോബർ 23 ദേശീയ ആയുർവ്വേദ ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം ആയുർവ്വേദ കോളേജും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ആയുർ വ്വേദ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആയുർവ്വേദ ചികിത്സ, ഗവേഷണം എന്നിവയിൽ ദീർഘ വീക്ഷണ ത്തോടുകൂടിയ പ്രവർത്തനങ്ങളാണ് കേരള ത്തിൽ നടപ്പാക്കുന്നത്. ആയുർവ്വേദം ജീവിത ചര്യയുടെ ഭാഗമാക്കുന്നതിനായി എല്ലാ ജില്ലകളിലും ആയുർവ്വേദ ചികിത്സ വ്യാപകമാക്കുന്നതിന് സംവിധാനം ഒരുക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു. PRD
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ayurveda, job-opportunity, kerala-government-, ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം