തിരുവനന്തപുരം : കൊവിഡ് കാലത്തെ രോഗ പ്രതി രോധ പദ്ധതികളുമായി ആയുർവ്വേദ വിഭാഗം സജീവം. ആയുർ രക്ഷാ ക്ലിനിക്കു കളിലൂടെ ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’എന്ന രീതിയിലാണ് പൊതു ജന ആരോഗ്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുന്നത്.
സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജ്ജനി, അമൃതം എന്നീ രോഗ പ്രതിരോധ പദ്ധതികള്‍ ഗവണ്മെന്റ് ആയുർ രക്ഷാ ക്ലിനിക്കു കളില്‍ പ്രാവര്‍ത്തികം ആക്കിയാണ് കൊവിഡ് രോഗ പ്രതിരോധ ബോധ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് ആയുർവേദ വിഭാഗം എത്തിക്കുന്നത്.
കൊവിഡ് രോഗികള്‍ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗ്ഗ ങ്ങൾക്കു മുൻ തൂക്കം നൽകി ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടി വരും.
സോപ്പ്, മാസ്‌ക്, സാനിട്ടൈസർ എന്നിവ യുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗ പ്രതിരോധ ശക്തി ശരിയായ വിധം പ്രവർത്തന ക്ഷമം ആയിരിക്കു കയും ചെയ്താൽ കൊവിഡ്-19 ഉൾപ്പെടെ യുള്ള പകർച്ച വ്യാധി കളെ നിയന്ത്രണ വിധേയം ആക്കുവാന്‍ കഴിയും.
മരുന്നുകൾ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാ ചര്യ, നല്ല ഭക്ഷണം, കൃത്യ നിഷ്ഠ, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടൽ നടത്തുക യാണ് ‘സ്വാസ്ഥ്യം’ പദ്ധതി. ശാരീരികവും മാനസികവു മായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ആരോഗ്യവാനായ ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നില നിർത്തി കൊണ്ട് പോകാ നുള്ള മാർഗ്ഗ ങ്ങളാണ് ഈ പദ്ധതി യിലൂടെ നടപ്പിലാക്കുന്നത്.
ആരോഗ്യം വർദ്ധിപ്പിച്ച് ശാരീരികവും മാനസിക വുമായ രോഗ ങ്ങളെ അകറ്റു വാനുള്ള മാർഗ്ഗ ങ്ങളാണ് ഉപദേശി ക്കുന്നതും ബോധവൽക്കരിക്കുന്നതും. പകർച്ച വ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടാൻ സാദ്ധ്യത യുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള വർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം.
അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹ ബലത്തെ ക്ഷീണിപ്പിക്കാത്ത വിധം വീര്യം കുറഞ്ഞവയും എന്നാൽ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന വയും ആയിരിക്കണം. മാത്രമല്ല നിലവിലുള്ള രോഗങ്ങളുടെ ചികിത്സ കള്‍ക്ക് തടസ്സം ആകാത്ത വിധം ഉള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതി യാണ് സുഖായുഷ്യം എന്ന പേരിൽ ആയുർ രക്ഷാ ക്ലിനിക്കുകൾ വഴി ഒരുക്കി യിട്ടുള്ളത്.
നിലവിലുള്ള രോഗ ങ്ങളുടെ ശമനത്തിനു വേണ്ടി ഉപയോഗിച്ചു കൊണ്ടി രിക്കുന്ന മരുന്നു കൾക്ക് ഒപ്പമാണ് ഈ മരുന്നുകളും കഴിക്കേണ്ടത്.
കൊവിഡ്-19 പോസിറ്റീവ് ആയിരുന്നവർ, ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയതിനു ശേഷം വീണ്ടും പതിനഞ്ചു ദിവസത്തെ വിശ്രമം കൂടി കഴിഞ്ഞിട്ട് അവരുടെ ആരോഗ്യം മെച്ച പ്പെടുത്തണം. അതല്ല എങ്കിൽ കൊവിഡ് വന്നതു കാരണമുള്ള നിരവധി മറ്റ് രോഗ ങ്ങൾ കൂടി അവരെ തേടി വരും.
ഇതിന്ന് ആവശ്യമായ പ്രതിരോധ ഔഷധ ങ്ങളാണ് ‘പുനർജ്ജനി’ പദ്ധതി വഴി നൽകുന്നത്. കൂടുതൽ കൃത്യത യോടെയുള്ള ചികിത്സകളും വിവിധ തര ത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടി വരും.
ക്വാറന്റൈനില്‍ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകുന്ന പദ്ധതി യാണ് അമൃതം. എല്ലാ ഗവ. ആയുർവേദ ഡിസ്പെന്സറി കളിലും ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.
ഓൺ ലൈൻ സംവിധാനം വഴി ഡോക്ടറോട് വിവര ങ്ങൾ പറയുന്നതിനും ഏറ്റവും അടുത്ത സർക്കാർ സ്ഥാപന ത്തിൽ നിന്നും ഔഷധങ്ങൾ ലഭ്യ മാക്കുന്ന തിനും വേണ്ടി ‘നിരാമയ’ എന്ന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.
പരമാവധി ആൾക്കാരെ വീട്ടിലിരുത്തുക എന്നതും ആധുനിക സംവിധാനങ്ങളി ലൂടെ ചികിത്സ യഥാസമയം ലഭ്യമാക്കുക എന്നതും കൂടിയാണ് ‘നിരാമയ’ എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
രോഗ പ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകൾ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ayurveda, kerala-government-, ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം