ചാവക്കാട് : പഠിക്കുന്ന സ്കൂളിന്‍റെ ദുരവസ്ഥകള്‍ വിശദീകരിച്ചു കൊണ്ടും സ്കൂള്‍ പുതുക്കിപ്പണിയുവാന്‍ സഹായം ആവശ്യപ്പെട്ടു കൊണ്ടും ചാവക്കാട് ഇരട്ടപ്പുഴ ജി. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിക്ക് കത്തെഴുതി.
97 വർഷം പിന്നിട്ട സ്കൂൾ കാലങ്ങളായി വാടക കെട്ടിട ത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എത്രയും പെട്ടെന്ന് കെട്ടിടം ഒഴിഞ്ഞു കൊടുക്കണം എന്ന് സ്ഥലം ഉടമകൾ ആവശ്യ പ്പെടുന്നു. അറ്റകുറ്റപ്പണി നടത്താത്ത കാരണം സ്കൂൾ നിലം പൊത്താവുന്ന സ്ഥിതിയില്‍ ആയതു കൊണ്ട് ശോച്യാവസ്ഥയിലുള്ള സ്കൂളിന് അധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല.
ഇരട്ടപ്പുഴ ഉദയ വായന ശാലയുടെ പരിമിത സൗകര്യ ത്തിലാണ് ക്ലാസ്സ് മുറികൾ ഇപ്പോൾ പ്രവർത്തി ക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്കൂളിന്‍റെ അവസ്ഥ വിവരിച്ചു കൊണ്ട് തെരഞ്ഞെടുത്ത നൂറു വിദ്യാര്‍ത്ഥികള്‍ എം. എ. യൂസഫലിക്ക് എഴുത്തയച്ചത്.
അദ്ദേഹത്തിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടാവും എന്ന വിശ്വാസത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉദയ വായന ശാലാ പ്രവര്‍ത്തകരും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം, സാമ്പത്തികം