ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ എം. എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും മുൻ നിരയിൽ

April 8th, 2023

world-richest-people-as-per-forbes-list-nine-richest-malayalees-ePathram
അബുദാബി : ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിംഗുമായി ഈ വർഷത്തെ ഫോബ്‌സ് ആഗോള പട്ടിക പ്രസിദ്ധീകരിച്ചു. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ 9 മലയാളികള്‍ ഇടം നേടി.

ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയാണ് ഏറ്റവും സമ്പന്നനായ ലോക മലയാളി. 5.3 ബില്യൺ ഡോളർ സമ്പത്തുള്ള അദ്ദേഹം ലോക റാങ്കിംഗിൽ 497 ആം സ്ഥാനത്താണ്.

ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാല കൃഷ്ണൻ (3.2 ബില്യൺ), ആർ. പി. ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (3.2 ബില്യൺ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (3 ബില്യൺ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (2.8 ബില്യൺ), ബുർജീൽ ഹോൾ ഡിംഗ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്നിവരാണ് സമ്പന്ന മലയാളി കളിൽ മുൻ നിരയിൽ.

2.2 ബില്യൺ സമ്പത്തുള്ള ഡോ. ഷംഷീറാണ്‌ ഏറ്റവും സമ്പന്നനായ യുവ മലയാളി. ബൈജു രവീന്ദ്രൻ (2.1 ബില്യൺ)  രണ്ടാം സ്ഥാനത്തും. ഇൻഫോസിസ് സഹ സ്ഥാപകൻ എസ്. ഡി. ഷിബു ലാൽ (1.8 ബില്യൺ), വി- ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1 ബില്യൺ) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ.

169 ഇന്ത്യക്കാർ ഇടം നേടിയ ശത കോടീശ്വര പട്ടിക യിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (83.4 ബില്യൺ), അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (47.2 ബില്യൺ) എച്ച്. സി. എൽ. സഹ സ്ഥാപകൻ ശിവ് നാടാർ (25.6 ബില്യൺ) എന്നിവ രാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

2,640 ലോക സമ്പന്നരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക യിൽ ഒന്നാമത് 211 ബില്യൺ ഡോളർ ആസ്തി യുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡു കളുടെ ഉടമ ബെർണാഡ് അർനോൾഡ്. ടെസ്‌ല, സ്‌പേസ് എക്സ്, സഹ സ്ഥാപകൻ ഇലോൺ മസ്‌ക് (180 ബില്യൺ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (114 ബില്യൺ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടിവു വന്നിട്ടുണ്ട് എന്നാണ് ഫോബ്‌സ് അധികൃതരുടെ വിലയിരുത്തൽ. 254 പേർ പട്ടികയിൽ നിന്ന് പുറത്തു പോയപ്പോൾ 150 സമ്പന്നർ പട്ടികയിൽ ആദ്യമായി ഇടം നേടി. Forbes : Billionaires List

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

റെഡ് എക്സ് മീഡിയ ദുബായില്‍ എം. എ. യൂസഫലി ഉത്‌ഘാടനം ചെയ്തു

April 2nd, 2023

ma-yousuf-ali-haneef-kumaranellur-dubai-redex-media-inauguration-ePathram

ദുബായ് : യു. എ. ഇ. യിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മീഡിയ പ്രൊഡക്ഷൻ കമ്പനിയായ റെഡ്‌ എക്സ് മീഡിയ യുടെ മൂന്നാമത്തെ ബ്രാഞ്ച് ദുബായിൽ പ്രവർത്തനം ആരംഭിച്ചു. അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ്‌ ചെയർമാനും എം. ഡി. യുമായ എം. എ. യൂസഫലി പുതിയ ബ്രാഞ്ചിന്‍റെ ഉത്‌ഘാടനം നിർവ്വഹിച്ചു.

റെഡ് എക്സ് മീഡിയ സ്ഥാപകനും എം. ഡി. യുമായ ഹനീഫ് കുമരനെല്ലൂർ, ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ. പി. ഹുസൈൻ, സായിദ് തീയ്യേറ്റർ ഫോർ ടാലെന്‍റ് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി, കമ്യൂണിറ്റി പോലീസ് പ്രതിനിധികളായ ഐഷ അലി അൽ ഷെഹ്‌ഹി, അബ്‌ദുൾ ജമാൽ, ലൈത്ത് ഇലക്ട്രോ മെക്കാനിക്കൽ ചെയർമാൻ ഫ്രാൻസിസ് ആന്‍റണി, അബുദാബി ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, അബുദാബി മലയാളീ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, റെഡ് എക്സ് മീഡിയ ഇവന്‍റ്സ്‌ ഓപ്പറേഷൻ മാനേജർ സുബിൻ സോജൻ, ജനറൽ മാനേജർ അജു സെൽ, മീഡിയ മാനേജർ സമീർ കല്ലറ, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു.

redex-news-channel-abudhabi-24-seven-dubai-bureau-opening-ePathram

റെഡ് എക്സ് മീഡിയ പ്രൊഡക്ഷനും ഒപ്പം അബുദാബി 24 സെവൻ ചാനല്‍ ദുബായ് ബ്യുറോയുടെ പ്രകാശനം കർമ്മവും എം. എ. യൂസഫലി നിർവ്വഹിച്ചു. ദുബായ് ദേര അൽ മുത്തീനയിലാണ് അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ റെഡ്‌ എക്സ് മീഡിയ മൂന്നാമത് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്.

മീഡിയ പ്രൊഡക്ഷൻ മേഖല യിൽ ഒരു പതിറ്റാണ്ടില്‍ ഏറെ പ്രവർത്തന പാരമ്പര്യമുള്ള റെഡ് എക്സ് മീഡിയ മറ്റു എമിറേറ്റുകളിലും നവീന പദ്ധതികളുമായി പ്രവർത്തനം വ്യാപിപ്പിക്കും എന്ന് എം. ഡി. ഹനീഫ് കുമരനെല്ലൂർ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പുതിയ ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍ : എം. എ. യൂസഫലി

April 2nd, 2023

lulu-group-m-a-yousafali-with-abu-dhabi-crown-prince-sheikh-khalid-bin-mohammed-bin-zayed-al-nahyan-ePathram
അബുദാബി : യു. എ. ഇ. യുടെ ഭരണ നേതൃത്വത്തിന്‍റെ പുതിയ സ്ഥാനാരോഹണത്തിന് അഭിനന്ദന ങ്ങളുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി. പുതുതായി നിയമിതരായ ഭരണാധികാരികള്‍ യു. എ. ഇ. ക്ക് മുതല്‍ ക്കൂട്ടാകും എന്നും രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കും എന്നും യൂസഫലി പറഞ്ഞു.

യു. എ. ഇ. വൈസ് പ്രസിഡണ്ടായി നിയമിതനായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീട അവകാശിയായി നിയമിതനായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ ഭരണാധികാരി കളായി നിയമിതരായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരെയാണ് യൂസഫലി അഭിനന്ദിച്ചത്.

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ദീര്‍ഘ വീക്ഷണത്തോടെ യുള്ള നടപടികള്‍ രാജ്യത്തെ പുരോഗതി യിലേക്കാണ് നയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Image Credit : Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലുലു ഹൈപ്പർ മാർക്കറ്റ് റബ്ദാന്‍ മാളില്‍ തുറന്നു

February 7th, 2023

inauguration-lulu-hyper-market-in-rabdan-mall-ePathram
അബുദാബി : ലുലു ഗ്രൂപ്പിൻ്റെ 246 ആമത് ഹൈപ്പർ മാർക്കറ്റ് അബുദാബി ബൈന്‍ അല്‍ ജസ്രൈനിലെ റബ്ദാൻ മാളിൽ തുറന്നു.

ബൈനൽ ജസ്രൈൻ കോപ്പറേറ്റീവ് ബോർഡ് ചെയർമാൻ ശൈഖ് ഹമദ് ബിൻ ബുത്തി അൽ ഹമദ്,  ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി യുടെയും മറ്റ് വിശിഷ്ട അതിഥികളുടെയും സാന്നിദ്ധ്യത്തിൽ ഹൈപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പുതുതായി ആരംഭിച്ച റബ്ദാൻ മാളിലെ 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർ മാർക്കറ്റില്‍ ഗ്രോസറി, ഫ്രഷ് ഉൽപ്പന്നങ്ങൾ, ഇലക്ടോണിക്സ്, ഗാർമെൻ്റ്സ്, ഫാഷൻ, സ്റ്റേഷനറി, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ വിശാലമായ ശേഖരമാണ്.

അബുദാബി എമിറേറ്റിലെ നാല്പതാമത്തെ ഹൈപ്പർ മാർക്കറ്റ് ബൈനൽ ജസ്രൈനിലും പരിസര പ്രദേശ ങ്ങളിലും താമസിക്കുന്ന വർക്കായി ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകാൻ സാധിക്കും.

m-a-yousufali-with-guests-in-246-th-lulu-hyper-market-ePathram

സഹകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ബൈനൽ ജസ്രൈനുമായി ചേർന്ന് പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം  എന്ന് എം. എ. യൂസഫലി പറഞ്ഞു.

യു. എ. ഇ. യിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റു കൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഇതിനായി എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന യു. എ. ഇ. ഭരണ കർത്താക്കൾക്ക് നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിൻ്റെ നിർലോഭമായ പിന്തുണയും ലുലു ഗ്രൂപ്പിൻ്റെ വളർച്ചക്കു പങ്ക് വഹിക്കുന്നു എന്നും യൂസുഫലി കൂട്ടിച്ചേർത്തു.

ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്റഫ് അലി തുടങ്ങിയവരും പൗര പ്രമുഖരും ലുലു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. LuLu FB Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമദാനിയുടെ ‘മദീനയിലേക്കുള്ള പാത’ ഇസ്‌ലാമിക് സെന്‍ററില്‍

January 21st, 2023

road-to-madina-abdussamad-samadani-madeenayilekkulla-paatha-islamic-center-ePathram
അബുദാബി : പ്രമുഖ വാഗ്മി ഡോ. എം. പി. അബ്ദുസ്സമദ്‌ സമദാനി യുടെ പ്രശസ്തമായ ‘മദീനയിലേക്കുള്ള പാത’ പ്രഭാഷണം 2023 ജനുവരി 22 ഞായറാഴ്ച രാത്രി എട്ടു മണിക്ക് ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.

‘വിശ്വ വിമോചകനാം വിശുദ്ധ പ്രവാചകന്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഔപചാരിക ഉല്‍ഘാടനം പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഡയറക്ടറും ലുലു ഗ്രൂപ്പ്‌ ചെയര്‍മാനുമായ എം. എ. യൂസഫലി നിര്‍വ്വഹിക്കും. അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

പ്രഭാഷണ പരിപാടിയുടെ വിജയത്തിനായി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കും.

സ്ത്രീകൾക്ക് പ്രഭാഷണം ശ്രവിക്കുവാൻ പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. വിപുലമായ വാഹന പാർക്കിംഗ് സെന്‍ററിനു സമീപം ഒരുക്കിയിട്ടുണ്ട് എന്നും ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 1512310»|

« Previous « ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു
Next Page » 2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി »



  • തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ
  • ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥി
  • ഫോറം ഫോർ പീസ് പത്താം പതിപ്പ് അബുദാബിയില്‍
  • കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം
  • നബിദിനം : സെപ്റ്റംബർ 29 വെള്ളിയാഴ്ച പൊതു അവധി
  • ഗർഭ പാത്രത്തിലുള്ള കുഞ്ഞിൻ്റെ സങ്കീർണ്ണ ശസ്ത്ര ക്രിയ വിജയകരം
  • മുജീബ് മൊഗ്രാൽ സ്മരണാര്‍ത്ഥം നാനോ ക്രിക്കറ്റ് ടൂർണ്ണമെന്‍റ് സംഘടിപ്പിച്ചു
  • ഗള്‍ഫ് കര്‍ണാടക രത്‌ന അവാര്‍ഡുകള്‍ സമ്മാനിച്ചു
  • സെസ്സ് യു. എ. ഇ. സംഗമം സംഘടിപ്പിച്ചു
  • സാമൂഹ്യ പ്രവർത്തകർ കൈകോർത്തു : വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു
  • കെ. എസ്. സി. പൂക്കള മത്സരം ഞായറാഴ്ച
  • വേറിട്ട അനുഭവമായി Inspiro 2023 പ്രവർത്തക ക്യാമ്പ്
  • 1000 പേര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളവും 31 രാജ്യക്കാര്‍ അണി നിരന്ന് ഓണ ക്കളിയും
  • ബുറൈമിയും അൽ ഐനും ബന്ധപ്പെടുത്തി പ്രതിദിന ബസ്സ് സര്‍വ്വീസ്
  • ഏക ദിന പഠന ക്യാമ്പ് ‘RECAP’ ശ്രദ്ധേയമായി
  • മലയാളി സമാജത്തിൽ തിരുവോണം വരെ പൂക്കളം
  • പ്രവാസി സംഘടനകളുടെ സ്വാതന്ത്യ്ര ദിന ആഘോഷം ശ്രദ്ധേയമായി
  • ഉപന്യാസ മത്സരം : റഫീഖ് സക്കറിയ ഒന്നാം സ്ഥാനം നേടി
  • എം. എൻ. കാരശ്ശേരിക്ക് മലയാളി സമാജം സാഹിത്യ പുരസ്കാരം
  • സ്വാതന്ത്ര്യ ദിന ആഘോഷം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine