
അബുദാബി : പദ്മശ്രീ എം. എ. യൂസഫലിക്ക് സ്വിറ്റ്സര്‍ ലാന്‍ഡ് സര്‍ക്കാ റിന്‍റെ ബഹുമതിയും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല സ്വിറ്റ്സര്‍ ലാന്‍ഡിലെ വാണിജ്യ മേഖല ക്ക് നല്‍കുന്ന മികച്ച സംഭാവന കള്‍ക്കുള്ള അംഗീകാരമാണ് യു. എ. ഇ. യിലെ സ്വിറ്റ്സര്‍ ലാന്‍ഡ് സ്ഥാനപതി നല്‍കുന്ന ഈ ബഹുമതി. പ്രമുഖ അറേബ്യന്‍ ചിത്രകാരി അസ്സ അല്‍ ഖുബൈസി രൂപകല്പന ചെയ്ത ശില്പവും ബഹുമതി പത്രവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ അവസാനം അബുദാബി യില്‍ നടക്കുന്ന ചടങ്ങില്‍ സ്വിറ്റ്സര്‍ ലാന്‍റ് അംബാസഡര്‍ വോള്‍ഫ് ഗാംഗ് ബ്രൂവല്‍ ഹാര്‍ട്ട് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ നടത്തിയ സ്വിസ് ഭക്ഷ്യ മേളക്ക് മികച്ച പ്രതികരണം ആണുണ്ടായത്. സ്വിറ്റ്സര്‍ ലാന്‍ഡിലെ തനത് ഭക്ഷ്യ വിഭവങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരിചയ പ്പെടുത്തുവാനും കൂടുതലായി വിപണനം ചെയ്യു വാനും ഭക്ഷ്യ മേള ഏറെ സഹായിച്ചു.




അബുദാബി : കേരള ത്തില്‍ നിന്ന് ഗള്‍ഫി ലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ‘പകരം സംവിധാനം’ എന്ന നിലയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു വിമാനം പ്രത്യേകമായി നീക്കി വെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി പ്രമുഖ വ്യവസായിയും എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പദ്മശ്രീ എം. എ. യൂസഫലി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ താണ് തീരുമാനം. കാല വര്‍ഷം മൂലമുണ്ടാകുന്ന തടസ്സ ങ്ങള്‍ ഒഴിവാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം വിമാന ത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഇത്തരമൊരു സംവിധാനം നിലവിലുള്ളൂ.
ദുബായ് : ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈ മാസം 14ന് നടക്കുന്ന രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നിശക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പദ്മശ്രീ ഭരത് മമ്മുട്ടി, പദ്മശ്രീ എം.എ. യൂസഫലി എന്നിവര്‍ വിശിഷ്ട പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും. മുകേഷ്, റഹ്മാന്‍, സുരേഷ് കൃഷ്ണ, ജയന്‍, രാജീവ്, രസ്ന, ലെന, കൈലാഷ്, അര്‍ച്ചന കവി, അര്‍ച്ചന, കെ.എസ്. ചിത്ര, ബിജു നാരായണന്‍, റിമി ടോമി, രഞ്ജിനി ഹരിദാസ്, ശ്രീകുമാരന്‍ തമ്പി, സുരേഷ് ഉണ്ണിത്താന്‍, ശ്രീകണ്ഠന്‍ നായര്‍, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍, ജി. എസ്. പ്രദീപ്, ഷാനി പ്രഭാകരന്‍, ഫൈസല്‍ ബിന്‍ അഹമദ്, അന്‍വര്‍, കണ്ണൂര്‍ ശരീഫ്, ദേവാനന്ദ്, ജസ്റ്റിന്‍, ആന്‍ ആമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
ദുബായ് : ഏഷ്യാ വിഷനും റേഡിയോ ഏഷ്യയും ചേര്‍ന്ന് നടത്തിയ ആഗോള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയായി മമ്മുട്ടിയും ലോകത്തിലെ ഏറ്റവും പ്രശസ്തനായ എന്‍. ആര്‍. ഐ. ആയി പദ്മശ്രീ എം. എ. യൂസഫലിയും തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൌണ്ടില്‍ ശശി തരൂര്‍, വി. എസ്. അച്യുതാനന്ദന്‍, മോഹന്‍ലാല്‍, മാധവന്‍ നായര്‍, യേശുദാസ്, റസൂല്‍ പൂക്കുട്ടി എന്നിവരെ പിന്തള്ളിയാണ് മമ്മുട്ടിയെ തെരഞ്ഞെടുത്തത്. ലക്ഷ്മി മിത്തല്‍, മാധുരി ദീക്ഷിത് എന്നിവരെയാണ് എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പദ്മശ്രീ യൂസഫലി പരാജയപ്പെടുത്തിയത്.

























