അബുദാബി : ചേംബര്‍ ഓഫ് കോമ്മേഴ്സ് തെരഞ്ഞെ ടുപ്പില്‍ മത്സരി ക്കുന്ന പ്രമുഖ വ്യവ സായി എം. എ. യൂസഫലി യെ വിജയിപ്പി ക്കണം എന്ന് അബു ദാബി യിലുള്ള ഒരു വിഭാഗം ഗ്രോസറി ഉടമകള്‍ വാർത്താ സമ്മേളന ത്തിൽ ആവശ്യപ്പെട്ടു.
അബുദാബി യെ ലോകോത്തര നിലവാര മുള്ള നഗര മാക്കുന്ന തിന്റെ ഭാഗ മായും ഇവിടെ യുള്ള വാണിജ്യ വ്യാപാര സ്ഥാപന ങ്ങള്‍ ഉന്നത നിലവാരം പുലര്‍ ത്താനും ഉപഭോക്താ ക്കള്‍ക്ക് അന്താരാഷ്ട്ര സേവന സൗകര്യ ങ്ങള്‍ നല്‍കാനുമായി നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി യുടെ ഭാഗ മായി അബുദാബി യിലെ ഗ്രോസറികള്‍ അടക്കമുള്ള ചെറു കിട സ്ഥാപന ങ്ങള്‍ നവീകരിക്കാന്‍ അബുദാബി ഗവണ്‍മെന്റ് തീരു മാനി ച്ചപ്പോള്‍ അത് എം. എ. യൂസ ഫലി യുടെ സമ്മര്‍ദം കൊണ്ടാ ണെന്ന് ചിലര്‍ വ്യാപക മായി പ്രചരിപ്പിച്ചത് തെറ്റാണെന്ന് ചെറു കിട കച്ചവട ക്കാര്‍ അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.
ഇത് ഗ്രോസറി കള്‍ക്ക് ഗുണകര മായിട്ടു തന്നെ യാണ് വന്നിരി ക്കുന്നത്. ചെറു കിട സ്ഥാപന ങ്ങളോടൊപ്പം വന്‍ കിട വ്യാപാര സ്ഥാപന ങ്ങള്‍ ക്കും ആധുനിക വത്കരണ നിയമം ബാധക മായിട്ടുണ്ട്.
എം. എ. യൂസഫലി അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സിലെ നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നില യിലും വ്യവസായി എന്ന നില യിലും പ്രവാസി ഇന്ത്യന്‍ സമൂഹ ത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും ചേംബർ ഡയരക്ടർ ബോർഡിലേക്ക് വരേണ്ടത് ഇന്ത്യൻ സമൂഹ ത്തിന്റെ ആവശ്യമാണ് എന്നും ഗ്രോസറി ഉടമകൾ പറഞ്ഞു.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ പി. കെ. അഹമ്മദ്, അബ്ദു റഹിമാന്‍ ഹാജി, സി. എച്ച്. അഷറഫ്, എം. എം. നാസര്‍, പി. കുഞ്ഞ ബ്ദുള്ള ഹാജി, പി. എം. അബ്ദുള്‍ ഗഫൂര്‍, ഉസ്മാന്‍ കൊളവയല്‍, അബൂബക്കര്‍ പുത്തൂര്‍, കെ. എം. മുഹമ്മദ് കുഞ്ഞി, കെ. പി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.