അബുദാബി : ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണം നടത്തു വാനായി റെഡ് ക്രസന്റ് ചിഹ്നം പതിപ്പിച്ച ഉത്പന്നങ്ങള്‍ ലുലു ഔട്ട് ലെറ്റുകള്‍ വഴി വിറ്റഴിക്കാനുള്ള കരാറിൽ ഒപ്പ് വെച്ചു.
അബുദാബിയിലെ റെഡ് ക്രെസന്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി യും റെഡ് ക്രെസന്റ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ആത്തിഖ് അല്‍ ഫലാനിയും ഇതു സംബന്ധിച്ച ധാരണാ പത്ര ത്തില്‍ ഒപ്പു വെച്ചു.
ഗുണ മേന്മയുള്ള പരിസ്ഥിതി സൗഹൃദ ഉത്പന്ന ങ്ങളാണ് റെഡ് ക്രെസന്റ് നിശ്ചയിക്കുന്ന വില യില്‍ ലുലു വില്‍ സ്ഥാപിക്കുന്ന പ്രത്യേക കിയോസ്‌കു കള്‍ വഴി വിറ്റഴിക്കുക.
റെഡ് ക്രെസന്റിന്റെ ചിഹ്നം പതിച്ച ബാഗുകള്‍, ടീ ഷര്‍ട്ടു കള്‍, തൊപ്പി, മൊബൈല്‍ ഫോണ്‍ കവറുകള്‍, തുകല്‍ ഉത്പന്ന ങ്ങള്‍ തുടങ്ങിയവയെല്ലാം ലുലു മാളുകള്‍ വഴി വില്പന നടത്തും.
നൂറു രാജ്യങ്ങളി ലായി 6 ബില്യണ്‍ യു. എ. ഇ. ദിര്‍ഹ മിന്റെ സേവന പ്രവര്‍ത്തന ങ്ങളാണ് റെഡ് ക്രസന്റ് സൊസൈറ്റി നടത്തുന്നത്.
മഹത്തായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന റെഡ് ക്രെസന്റു മായി സഹ കരിച്ച് പ്രവര്‍ത്തി ക്കാന്‍ കഴിയുന്ന തില്‍ അഭിമാനം ഉണ്ട് എന്നും ചടങ്ങിനു ശേഷം എം. എ. യൂസഫലി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, യു.എ.ഇ., യൂസഫലി, വ്യവസായം