അബുദാബി : യു. എ. ഇ. യിലെ ജീവ കാരുണ്യ സംഘ ടന യായ ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍ ഫൗണ്ടേ ഷന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, ‘ഫിനേബ്ലർ’ ഹോൾഡിംഗ് കമ്പനി മേധാവി യും യു. എ. ഇ. എക്സ് ചേഞ്ച് ചെയർമാനു മായ ഡോ. ബി. ആര്‍. ഷെട്ടി എന്നി വര്‍ 50 ലക്ഷം ദിർഹം (ഏക ദേശം 9.5 കോടി രൂപ ) വീതം സംഭാവന നൽകി.
കേരള ത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർ ത്തന ങ്ങൾ ക്കു വേണ്ടി സഹകരിക്കണം എന്നുള്ള യു. എ. ഇ. ഭര ണാധി കാരി കളുടെ ആഹ്വാന പ്രകാര മാണ് ഈ തുക ഇവര്‍ നല്‍കിയത്.
യു. എ. ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ ബിസി നസ്സു കാരുടെ ഉദാരതയെ ഖലീഫാ ഫൗണ്ടേ ഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഹാജി ആൽ ഖൂരി അഭി നന്ദിച്ചു.
യു. എ. ഇ. ഭരണാധി കാരി കളുടെ ആഹ്വാന ത്തിന് അതി വേഗ ത്തിലുള്ള പ്രതികരണ മാണ് അവർ നട ത്തിത് എന്നും ഫൗണ്ടേ ഷനിൽ അവർ ക്കുള്ള വിശ്വാ സവും പിന്തുണ യുമാണ് ഇതിലൂടെ വ്യക്ത മായത് എന്നും മുഹമ്മദ് ഹാജി ആൽ ഖൂരി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, lulu-group, nri, uae-exchange, അബുദാബി, ജീവകാരുണ്യം, ബഹുമതി, യു.എ.ഇ., യൂസഫലി, വ്യവസായം, സാമൂഹ്യ സേവനം