ദുബായ് : യു. എ. ഇ. ആസ്ഥാ നമായി പ്രവർ ത്തി ക്കുന്ന ആഗോള പ്രശസ്ത സംരംഭകനും മനുഷ്യ സ്നേഹി യു മായ ഡോ. ബി. ആർ. ഷെട്ടി, തന്റെ ഉടമസ്ഥത യിലുള്ള എല്ലാ ധന വിനിമയ സ്ഥാപന ങ്ങളെയും ഒരു കുടക്കീ ഴിൽ കൊണ്ടു വരുന്നതിന് ‘ഫിനേബ്ലർ’ എന്ന പേരിൽ ഒരു ഹോൾഡിംഗ് കമ്പനി രൂപീ കരി ക്കുന്ന തായി പ്രഖ്യാ പിച്ചു.
ഉപ യോക്താ ക്കൾക്ക് ഏറ്റവും മികച്ച സേവന ങ്ങളും ആനു കൂല്യ ങ്ങളും നൽകുവാൻ പാക ത്തിൽ നൂതന മായ സാങ്കേതിക സൗകര്യ ങ്ങളും ഉത്പന്ന ങ്ങളും ഉപ യോഗ പ്പെടു ത്തുവാനും ധന വിനി മയ വ്യവ സായ ത്തിൽ ക്രിയാ ത്മക മായ സംഭാവന കൾ അവ തരി പ്പി ക്കുവാനും ഈ മേഖല യിൽ മികച്ച നിക്ഷേപവും ഏറ്റെ ടുക്കൽ നടപടി കളും വർദ്ധി പ്പിക്കു വാനും ‘ഫിനേബ്ലർ’ ശ്രദ്ധ ചെലുത്തും.ഇതിനായി പ്രത്യേക ഗവേ ഷണ വിക സന പ്രക്രിയ കൾ തന്നെ ഏർപ്പെടുത്തും.
പല ദശക ങ്ങൾ കൊണ്ട് വിവിധ ബ്രാൻഡു കളിലൂടെ നേടിയ സത് കീർത്തി യും വൈദഗ്ധ്യവും പ്രശംസാർഹ മായ പരി ചയ സമ്പത്തും ‘ഫിനേബ്ലർ’ വഴി തങ്ങളുടെ ബ്രാൻഡു കൾക്ക് ഇടയിൽ പകർത്തു കയും പങ്കിടു കയും ചെയ്യു ന്നതോ ടൊപ്പം വ്യക്തി തല ത്തിലും സ്ഥാപനം എന്ന നില യിലും ഇതിന്റെ ഗുണ ഫലങ്ങൾ സന്നി വേശിപ്പി ക്കു വാനും ലക്ഷ്യമിടുന്നു.
നാലു പതിറ്റാണ്ട് പിന്നിട്ട വ്യവസായ പരി ചയവും പതി നെട്ടായിര ത്തില്‍ പ്പരം ജീവന ക്കാരും പ്രതി വർഷം 150 ദശ ലക്ഷം ഇട പാടു കളും ഉള്ള ഘടക സ്ഥാപന ങ്ങൾ മുഖേന ‘ഫിനേ ബ്ലർ’ ഹോൾ ഡിംഗ് കമ്പനിക്ക് തുടക്ക ത്തിൽ തന്നെ ആകർഷക മായ ആഗോള മുഖം കൈ വന്നി രിക്കുന്നു. ശാഖാ ശൃംഖല യിലൂടെയും ഏജന്റു മാരി ലൂടെ യും ഡിജിറ്റൽ ചാനലു കളി ലൂടെയും മൊത്ത ത്തിൽ ഏകദേശം ഒരു ബില്യൺ ജീവിത ങ്ങളെ യാണ് ‘ഫിനേബ്ലർ’ ബ്രാൻഡു കൾ സഹായി ക്കുന്നത്.
45 രാജ്യ ങ്ങളിൽ നേരിട്ടും 165 രാജ്യ ങ്ങളിൽ ശൃംഖല കള്‍ വഴിയും യു. എ. ഇ. എക്സ് ചേഞ്ച്, ട്രാവ ലക്സ്, എക്സ്സ് പ്രസ്സ് മണി തുടങ്ങിയ ഘടക സ്ഥാപന ങ്ങൾ സേവനം നൽകി വരുന്നു.
യു. കെ. യിൽ റജിസ്റ്റർ ചെയ്ത് യു. എ. ഇ. ആസ്ഥാന മായി നില വിൽ വരുന്ന ‘ഫിനേബ്ലർ’ ഹോൾഡിം ഗ്സിനു കീഴി ലാണ് ഇപ്പോൾ നില വിലുള്ള യു. എ. ഇ. എക്സ് ചേഞ്ച്, ട്രാവ ലക്സ്, എക്സ്സ് പ്രസ്സ് മണി തുട ങ്ങിയ തങ്ങ ളുടെ സാമ്പ ത്തിക വിനിമയ ബ്രാൻഡു കൾക്ക് ഇടയിൽ കൂടുതൽ ദിശാ ബോധ വും ഏകോപനവും രൂപ പ്പെടു ത്തുക യാണ് ലക്‌ഷ്യം.
നാളെ യിലേക്കു നോക്കുന്ന ഉപ യോക്താ ക്കൾക്ക് ധന വിനി മയ വ്യവ സായ ത്തിൽ അവരുടെ പ്രതീക്ഷകൾക്ക് അനു സരി ച്ചുള്ള സേവന ങ്ങള്‍ അതാതു സമയ ങ്ങളില്‍ നല്കു ന്നതുന്നു വേണ്ടി യാണ് ‘ഫിനേബ്ലർ’ ലക്ഷ്യ മാ ക്കു ന്നത് എന്നും നാലു പതിറ്റാണ്ടു കളി ലൂടെ തങ്ങൾ ആർ ജ്ജിച്ച ജന വിശ്വാസവും സ്വീകാര വു മാണ് നിരന്തര മായ നവീ കരണ ത്തിന്റെ ഊർജ്ജം എന്നും ‘ഫിനേബ്ലർ’ സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.
ഗവേഷണ ത്തിനും സാങ്കേ തിക വത്കരണ ത്തിനും വലിയ നിക്ഷേപം നടത്തി ക്കൊണ്ട് തങ്ങളുടെ ബ്രാൻഡു കളിൽ വിപ്ലവ കര മായ സേവന സൗകര്യ ങ്ങൾ ആവി ഷ്കരി ക്കു വാനും സദാ നിരത മാകുന്ന ഒരു ഉപ ഭോ ക്തൃ സമൂ ഹത്തെ സൃഷ്ടി ക്കു വാനും തങ്ങൾ ബദ്ധ ശ്രദ്ധരാണ് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uae-exchange, അബുദാബി, ദുബായ്, പ്രവാസി, യു.എ.ഇ., വ്യവസായം, സാമ്പത്തികം