അബുദാബി : അതി വേഗത്തിന് തടയിടാനും അതു വഴി അപകട ങ്ങളും ആളപായങ്ങളും കുറയ്ക്കുവാന്‍ വേണ്ടി അബുദാബി ഗതാഗത വകുപ്പ് തലസ്ഥാനത്ത് നിരത്തു കളില്‍ 36 സ്പീഡ് ക്യാമറ കള്‍ സ്ഥാപിക്കും.
നിയമ ലംഘനം നടത്തുന്ന വാഹന ങ്ങളെ ഫ്ലാഷ് ഇല്ലാതെ തന്നെ ചിത്ര സഹിതം പിടി കൂടു വാനായി ഇന്‍ഫ്രാ റെഡ് ക്യാമറകള്‍ അടക്കം 108 ഓളം ക്യാമറകള്‍ ഇതിനോടകം തന്നെ അബുദാബി നിരത്തു കളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഒരേ സമയം അഞ്ച് ലൈനു കളില്‍ വരുന്ന വാഹന ങ്ങളുടെ വേഗം തിരിച്ചറിയുന്ന ത്രീ ഡി തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കും. ഇതോടെ പ്രധാന ജംഗഷനു കളിലെ ഗതാഗത പ്രശ്‌ന ങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും എന്ന്‍ അധികൃതര്‍ അറിയിച്ചു.
വാഹന ങ്ങളുടെ അതിവേഗം, അശ്രദ്ധ മായ മറി കടക്കല്‍, സീബ്രാ ലൈനുകളില്‍ പാര്‍ക്ക് ചെയ്യല്‍ , സിഗ്നലു കളില്‍ നിര്‍ത്താതെ പോവുക എന്നിവ യെല്ലാം ശിക്ഷാ നടപടി കള്‍ക്ക് കാരണമാവും.
- pma