അബുദാബി : ലുലു ഗ്രൂപ്പ് പ്രായോജ കരായി ക്കൊണ്ട് 2019 ല്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പി ക്‌സിന്റെ ഭാഗ മായി പ്രവര്‍ത്തി ക്കും എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി.
ഭിന്ന ശേഷിക്കാര്‍ ക്കു വേണ്ടി യുള്ള ഒളി മ്പിക്‌സ് മത്സര ങ്ങളാണ് സ്‌പെഷ്യല്‍ ഒളിമ്പി ക്‌സിൽ ഉണ്ടാ വുക. ഇതിനു മുന്നോടി യായി നിര വധി മത്സര ങ്ങൾ അബു ദാബി യില്‍ നടക്കും. ഇതി ന്റെ ധനസമാ ഹരണ ങ്ങള്‍ ക്കായി വൈവിധ്യമാർന്ന പരിപാടി കൾ ലുലുവിന്റെ നേതൃത്വ ത്തില്‍ വിവിധ കേന്ദ്ര ങ്ങളില്‍ സംഘടി പ്പി ക്കും.
ഇതു മായി ബന്ധപ്പെട്ട ധാരണാ പത്ര ത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍ മാന്‍ എം. എ. യൂസ ഫലി യും അബു ദാബി വേള്‍ഡ് ഗെയിംസ് ഹയര്‍ കമ്മിറ്റി ചെയര്‍ മാന്‍ മുഹ മ്മദ് അബ്ദുല്ല അല്‍ ജുനൈബിയും ഒപ്പു വെച്ചു.
2019 മാര്‍ച്ച് 14 മുതല്‍ 21 വരെ നടക്കുന്ന സ്‌പെഷ്യല്‍ ഒളി മ്പിക്‌സില്‍ 170 ഓളം രാജ്യ ങ്ങളില്‍ നിന്നുള്ള ഏഴാ യിര ത്തോളം പേർ പങ്കെടുക്കും.
പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്ന ശേഷി ക്കാര്‍ ക്കു വേണ്ടി യുള്ള പ്രവര്‍ത്തന ങ്ങളില്‍ ഭാഗ മാകു വാന്‍ കഴിഞ്ഞ തില്‍ അഭിമാനിക്കുന്നു എന്ന് എം. എ. യൂസ ഫലി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, കായികം, കുട്ടികള്‍, യു.എ.ഇ., യൂസഫലി, വ്യവസായം, സാമൂഹ്യ സേവനം