അബുദാബി : ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയരക്ടർ ബോർഡി ലേക്ക് പ്രമുഖ വ്യവസായി എം. എ. യൂസഫലി തെരഞ്ഞെടു ക്കപ്പെട്ടു.
1,721 വോട്ടുകള്‍ നേടിയാണ് എം. എ. യൂസഫലി വിജയം കരസ്ഥ മാക്കിയത്. 15 അംഗ ഡയറക്ടര്‍ ബോര്‍ഡി ലേക്ക് 80 പേരാണ് മത്സരി ച്ചിരുന്നത്. ഇതില്‍ 72 പേര്‍ യു. എ. ഇ. സ്വദേശി കളും എട്ടു പേര്‍ വിദേശി കളുമാണ്.
13 സ്വദേശി കളേയും രണ്ട് വിദേശി കളേയു മാണ് വോട്ടിംഗി ലൂടെ തെരഞ്ഞെടു ത്തത്. തുടര്‍ച്ച യായ മൂന്നാം തവണ യാണ് യൂസഫലി, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയരക്ടര്‍ ബോര്‍ഡി ലേക്ക് മത്സരിച്ചത്.
തുടർച്ച യായ മൂന്നാമത്തെ വിജയം ഇവിടുത്തെ ഭരണാധികാരി കൾക്കും വ്യാപാര വ്യവസായ സമൂഹ ത്തിനും സമർപ്പി ക്കുന്ന തായി തെരഞ്ഞെടുപ്പ് വിജയം അറിഞ്ഞ ഉടനെ യൂസഫലി പറഞ്ഞു.
വിദേശ മത്സരാര്‍ഥി കളുടെ വിഭാഗ ത്തില്‍ യൂസഫലി യെ ക്കൂടാതെ പാകിസ്ഥാനി യായ ഖാന്‍ സമാന്‍ ഖാൻ തെരഞ്ഞെടുക്ക പ്പെട്ടു. ജൂണ്‍ 12ന് കോറം തികയാത്ത തിനാല്‍ മാറ്റി വെച്ചിരുന്ന ചേംബർ ഇലക്ഷൻ, ഇത്തവണ വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
- pma