അബുദാബി : ആരോഗ്യ രംഗത്ത് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി. പി. എസ്. ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭ മായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി യായ മിഡിയോർ അബുദാബി നഗര ഹൃദയമായ മദീനാ സായിദിൽ പ്രവര്‍ത്തനം ആരംഭിച്ചു.
എമിറേറ്റ്‌സ് റെഡ് ക്രെസന്റ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ഡോ. ഹംദാൻ മുസല്ലം അൽ മസ്‌റോയ്, സേഹ ചെയർമാൻ മുഹമ്മദ് റാഷിദ് അഹ്‌മദ് ഖലഫ് അൽ ഹാമിലി എന്നിവർ ചേർന്നാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്.
ഹാമദ് റാഷദ് ഹാമദ് അൽ ദാഹിരി, വി. പി. എസ്. ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്‌ടർ ഡോക്ടര്‍ ഷംഷീർ വയലിൽ, അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെംബറും ലുലു ഗ്രൂപ്പ് കമ്പനീസ് എം. ഡി. യുമായ എം. എ. യൂസഫലി തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കിടത്തി ചികിത്സിക്കാൻ 80 കിടക്കകളോടെ യുള്ള മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി യില്‍ 24 വൈദ്യ വിഭാഗ ങ്ങളുമായി നൂതന ബയോ മെഡിക്കൽ സാങ്കേതിക മികവും ദിവസം 1,200 ഓളം രോഗികളെ പരിശോധി ക്കാനുള്ള ഔട്ട് പേഷ്യന്റ് സൗകര്യവും ഒരുക്കി യിട്ടുണ്ട്.
പീഡിയാട്രിക് ആംബുലൻസ് സൗകര്യ ത്തോടെയുള്ള നിയോനേറ്റൽ ഇന്റൻസീവ് വിഭാഗ മുള്ള സ്വകാര്യ മേഖലയിലെ ഏക ആശുപത്രി യാണ് മിഡിയോർ എന്നും ആഴ്ച യില്‍ എല്ലാ ദിവസവും 24 മണിക്കൂറും മിഡിയോ ന്റെ എല്ലാ വിഭാഗവും പ്രവർത്തന ക്ഷമമായിരിക്കും എ ന്നും ഉദ്ഘാടന ത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളന ത്തിൽ വി. പി. എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ ഷംസീർ വയലിൽ പറഞ്ഞു. അബുദാബി നഗരത്തിലെ മുറൂർ – ജവാസാത്ത് റോഡ് ജംക‌്ഷനിലാണ് 14 നിലകളിലായി പുതിയ ആശുപത്രി മന്ദിരം സ്‌ഥിതി ചെയ്യുന്നത്.
- pma