അബുദാബി : അര്‍ബുദ ചികില്‍സാ രംഗത്തു ഗള്‍ഫിലെ ആദ്യ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് അബുദാബി യില്‍ തറക്കല്ലിട്ടു.
യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ത്തിക്കുന്ന മലയാളി ഉടമസ്ഥത യിലുള്ള വി. പി. എസ്. ഹെല്‍ത്ത് കെയറിനു കീഴിലുള്ള ലൈഫ് ഫാര്‍മയും ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ അബുദാബി (കിസാഡ്) യുമായി സഹകരിച്ചു ള്ളതാണു പദ്ധതി. 58.7 കോടി ദിര്‍ഹം മുതല്‍ മുടക്കി അഞ്ചു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കും.
ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ അബുദാബി യിലെ ആദ്യ മരുന്നു നിര്‍മാണ – ഗവേഷണ കേന്ദ്ര മാണിത്. കേന്ദ്ര ത്തിനു തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷ മുണ്ടെന്നു വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
- pma