
അബുദാബി : പരിശുദ്ധ ഖുര്‍ആന്‍റെ ക്ലാസ്സിക് വ്യാഖ്യാന ങ്ങളില്‍ ഒന്നായി ഗണിക്ക പ്പെടുന്നതും ഒരു സഹസ്രാബ്ദം മുന്‍പ് രചിക്ക പ്പെട്ടതുമായ ശൈഖുല്‍ ഇസ്ലാം ഇമാം ഫഖ്‌റുദ്ദീന്‍ റാസി യുടെ ‘തഫ്‌സീറുല്‍ കബീര്‍’ എന്ന വ്യാഖ്യാത ഗ്രന്ഥ ത്തിന്‍റെ മലയാള പരിഭാഷ യു. എ. ഇ. യില്‍ വിതരണം ആരംഭിച്ചു. ഖുര്‍ആന്‍റെ സാരവും സന്ദേശവും സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ‘ഖുര്‍ആന്‍ ഫോര്‍ വേള്‍ഡ്’ എന്ന സ്ഥാപനമാണ് ഖുര്‍ആന്‍ അവതരിച്ച പരിശുദ്ധ റമദാനില്‍ ഈ സംരംഭ വുമായി രംഗത്ത് വന്നത്.
ഇംഗ്ലീഷിലും മലയാള ത്തിലുമായി ഖുര്‍ആന്‍റെ തണലില്‍, ഖുര്‍ആന്‍ : മലയാള സാരം, ഖുര്‍ആന്‍ : ദി ലിവിംഗ് ട്രൂത്ത്, സ്‌റ്റോറി ഓഫ് ഖുര്‍ആന്‍ എന്നീ ഗ്രന്ഥ ങ്ങളുടെ പതിനായിര ക്കണക്കിന് കോപ്പികള്‍ ഇതിനകം സൗജന്യ മായി വിതരണം ചെയ്‌തു കഴിഞ്ഞു എന്ന് ഖുര്‍ആന്‍ ഫോര്‍ വേള്‍ഡിന്‍റെ മുഖ്യ സംഘാടകനും ഖുര്‍ആന്‍ പരിഭാഷകനും പ്രസാധക നുമായ വി. എസ്. സലീം അറിയിച്ചു.
അഹലു സുന്നത്തു വല്‍ ജമാഅത്തിന്‍റെ ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാന മായ ‘തഫ്‌സീറുല്‍ കബീര്‍’ വി. എസ്. സലീമിന്‍റെ നേതൃത്വ ത്തില്‍ ഒരു സംഘം പണ്ഡിത ന്മാരാണ് 4,500 പേജു കളുള്ള ആറ് വാള്യ ങ്ങളിലായി പരിഭാഷ പ്പെടുത്തി യിരിക്കുന്നത്.
പ്രിന്‍റ് എഡിഷനൊപ്പം കമ്പ്യൂട്ടര്‍ ഉപയോക്താ ക്കള്‍ക്കായി സോഫ്റ്റ് എഡിഷനും പുറത്തിറ ക്കിയിട്ടുണ്ട്. സോഫ്റ്റ് എഡിഷന്‍റെ യു. എ. ഇ. യിലെ വിതരണം വി. എസ്. സലീമില്‍ നിന്ന് ആദ്യ പ്രതി ഏറ്റുവാങ്ങി എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസഫലി നിര്‍വ്വഹിച്ചു.
വിദേശത്തും സ്വദേശത്തു മുള്ള സ്‌പോണ്‍സര്‍ മാരുടെ സഹകരണ ത്തോടെ യാണ് ഗ്രന്ഥവും സീഡി യും സൗജന്യ മായി വിതരണം ചെയ്യുന്നത്. മസ്ജിദു കള്‍ക്കും മദ്രസ്സ കള്‍ക്കും ലൈബ്രറി കള്‍ക്കും ഗ്രന്ഥ ത്തിന്‍റെ കോപ്പികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹി ക്കുന്ന വര്‍ക്കും സീഡി കള്‍ ആവശ്യ മുള്ള വര്‍ക്കും intimate at quran 4 world dot org എന്ന ഇ – മെയില്‍ വിലാസ ത്തില്‍ ബന്ധപ്പെടാ വുന്നതാണ്.



അബുദാബി : കേരള ത്തില്‍ നിന്ന് ഗള്‍ഫി ലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ‘പകരം സംവിധാനം’ എന്ന നിലയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു വിമാനം പ്രത്യേകമായി നീക്കി വെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി പ്രമുഖ വ്യവസായിയും എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പദ്മശ്രീ എം. എ. യൂസഫലി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ താണ് തീരുമാനം. കാല വര്‍ഷം മൂലമുണ്ടാകുന്ന തടസ്സ ങ്ങള്‍ ഒഴിവാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം വിമാന ത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഇത്തരമൊരു സംവിധാനം നിലവിലുള്ളൂ.
ദുബായ് : ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈ മാസം 14ന് നടക്കുന്ന രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നിശക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പദ്മശ്രീ ഭരത് മമ്മുട്ടി, പദ്മശ്രീ എം.എ. യൂസഫലി എന്നിവര്‍ വിശിഷ്ട പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും. മുകേഷ്, റഹ്മാന്‍, സുരേഷ് കൃഷ്ണ, ജയന്‍, രാജീവ്, രസ്ന, ലെന, കൈലാഷ്, അര്‍ച്ചന കവി, അര്‍ച്ചന, കെ.എസ്. ചിത്ര, ബിജു നാരായണന്‍, റിമി ടോമി, രഞ്ജിനി ഹരിദാസ്, ശ്രീകുമാരന്‍ തമ്പി, സുരേഷ് ഉണ്ണിത്താന്‍, ശ്രീകണ്ഠന്‍ നായര്‍, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍, ജി. എസ്. പ്രദീപ്, ഷാനി പ്രഭാകരന്‍, ഫൈസല്‍ ബിന്‍ അഹമദ്, അന്‍വര്‍, കണ്ണൂര്‍ ശരീഫ്, ദേവാനന്ദ്, ജസ്റ്റിന്‍, ആന്‍ ആമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
ദുബായ് : ഏഷ്യാ വിഷനും റേഡിയോ ഏഷ്യയും ചേര്‍ന്ന് നടത്തിയ ആഗോള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയായി മമ്മുട്ടിയും ലോകത്തിലെ ഏറ്റവും പ്രശസ്തനായ എന്‍. ആര്‍. ഐ. ആയി പദ്മശ്രീ എം. എ. യൂസഫലിയും തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൌണ്ടില്‍ ശശി തരൂര്‍, വി. എസ്. അച്യുതാനന്ദന്‍, മോഹന്‍ലാല്‍, മാധവന്‍ നായര്‍, യേശുദാസ്, റസൂല്‍ പൂക്കുട്ടി എന്നിവരെ പിന്തള്ളിയാണ് മമ്മുട്ടിയെ തെരഞ്ഞെടുത്തത്. ലക്ഷ്മി മിത്തല്‍, മാധുരി ദീക്ഷിത് എന്നിവരെയാണ് എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പദ്മശ്രീ യൂസഫലി പരാജയപ്പെടുത്തിയത്.

























