
തിരുവനന്തപുരം : അടുത്ത വർഷം മാർച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന എസ്. എസ്. എല്‍. സി.-ടി. എച്ച്. എസ്. എല്‍. സി. പരീക്ഷകളുടെ രജിസ്‌ട്രേഷന് തുടക്കമായി. പരീക്ഷാ ഫീസ് അടച്ച് നവംബർ 30 ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പിഴ കൂടാതെ വ്യാഴാഴ്ച വരെ ഫീസ് അടക്കാം. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെയും പിന്നീട് ഉള്ള ദിവസങ്ങളിൽ 350 രൂപ പിഴയോടെ ഫീസ് അടക്കാം.
2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പരീക്ഷ. ഐ. ടി. പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും. വിദ്യാഭ്യാസ വകുപ്പിൻറെ വിജ്ഞാപനത്തിലെ സമയ ക്രമത്തില്‍ ഒരു മാറ്റവും അനുവദിക്കില്ല എന്നും പരീക്ഷാ ഭവന്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: exam, kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം




























