തൃശ്ശൂര്‍ : ഗാന്ധി ജയന്തി വാരാഘോഷത്തോട് അനു ബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍ മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ലഹരി മുക്ത കേരളം’ എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ, പോസ്റ്റര്‍ ഡിസൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ 98 95 76 60 42 എന്ന നമ്പറിലേക്ക് ഒക്ടോബര്‍ 10 ന് മുമ്പായി വാട്ട്‌സാപ്പ് ചെയ്യണം.
എല്‍. പി., യു. പി. വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാർത്ഥി കള്‍ക്ക് കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പോസ്റ്റര്‍ ഡിസൈന്‍ മത്സര വുമാണ് നടത്തുന്നത്. 2022 ഒക്ടോബര്‍ 7 ന് സ്‌കൂള്‍, കോളേജ് തല മത്സരങ്ങള്‍ നടക്കും. ഇവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന എന്‍ട്രി കളാണ് ജില്ലാ തല മത്സര ങ്ങള്‍ക്ക് പരിഗണിക്കുക.
ജില്ലാ തല മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നല്‍കും. മികച്ച പോസ്റ്ററുകൾ ഉള്‍പ്പെടുത്തി ജില്ലാ തല ത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിക്കും.
ലഹരി വിമുക്ത സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫ്ളാഷ് മോബ് ടീം രൂപീകരിച്ച് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബുകള്‍ അവതരിപ്പിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കുട്ടികള്‍, ബഹുമതി, വിദ്യാഭ്യാസം, സാമൂഹികം