തൃശൂര്‍ : കൊവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കളുടെ അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷ ഒരുക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതി ‘പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍’ സ്കീമിന്‍റെ ഭാഗമായി ജില്ലയിലെ പതിമൂന്നു കുട്ടികള്‍ക്ക് സഹായം കൈമാറി.
ഓണ്‍ ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുട്ടികളോട് സംസാരിച്ച ശേഷം തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്കുള്ള വിവിധ രേഖകള്‍ അടങ്ങിയ ഫോള്‍ഡര്‍, ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. പിന്നിട്ട വഴികള്‍ ആലോചിക്കാതെ പഠനത്തില്‍ ഉയര്‍ച്ച കൈവരിക്കണം എന്നും എല്ലാവരും കൂടെയുണ്ട് എന്നും രേഖകള്‍ കൈമാറിക്കൊണ്ട് ജില്ലാ കലക്ടര്‍ അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ 13 കുട്ടികള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 112 കുട്ടികളാണ് പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍റെ ഗുണ ഭോക്താക്കള്‍ ആവുന്നത്.
ജില്ലയില്‍ നിന്നുള്ളവരില്‍ 10 പേര്‍ 18 ന് വയസ്സിനു താഴെയുള്ളവരും 3 പേര്‍ 18 വയസ്സിനു മുകളില്‍ ഉള്ളവരുമാണ്. പതിനെട്ടു വയസ്സിന് താഴെയുള്ള വരില്‍ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് തൃശൂര്‍, മലപ്പുറം ജില്ലകളിലാണ്.
തൃശൂര്‍ കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മഞ്ജു പി. ജി., പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, കുട്ടികള്‍, മനുഷ്യാവകാശം, വിദ്യാഭ്യാസം, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം