തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം തടയു വാനുള്ള നിയന്ത്രണ ങ്ങളുടെ ഭാഗ മായി മേയ് 23 വരെ ദീര്‍ഘിപ്പിച്ച ലോക്ക് ഡൗണ്‍ കൂടാതെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ 4 ജില്ല കളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ ഞായറാഴ്ച അർദ്ധ രാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും. വൈറസ് വ്യാപനം തടയുവാന്‍ വേണ്ടി തീവ്ര രോഗ ബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക് ഡൗൺ വഴി പ്രാവർത്തികം ആക്കുന്നത്.
ഈ ജില്ലകളുടെ അതിർത്തി അടച്ചിടും. ജില്ലകളിലേക്കു പ്രവേശിക്കാൻ ഒരു വഴി മാത്രമേ തുറക്കുകയുള്ളൂ. തിരിച്ചറിയൽ കാർഡ് കാണിക്കുന്ന അത്യാവശ്യ യാത്രക്കാർക്കു മാത്രം യാത്രാ അനുമതി നല്‍കും. എയര്‍ പോര്‍ട്ട്, റെയിൽവേ സ്റ്റേഷന്‍ എന്നിവിട ങ്ങളിലേക്ക് യാത്ര അനുവദിക്കും.
മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോൾ പമ്പുകള്‍ എന്നിവ ദിവസവും തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണം പാർസൽ, ഹോം ഡെലിവറി മാത്രമായി നിയന്ത്രിക്കും.
ഗ്രോസറി, ബേക്കറി എന്നിവ ഇടവിട്ട ദിവസ ങ്ങളിൽ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ ആറു മണിക്ക് മുന്‍പായി വീടുകളില്‍ എത്തിക്കണം. ഹോം നഴ്സ്, ഇലക്ട്രീ ഷ്യന്‍, പ്ലംബര്‍മാര്‍, വീട്ടു ജോലിക്കാര്‍ എന്നിവര്‍ക്ക് ഓണ്‍ ലൈന്‍ പാസ്സ് വാങ്ങി യാത്ര ചെയ്യാം.
ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങ ളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസ ങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും പ്രവർത്തിക്കും.
അടിയന്തര സാഹചര്യങ്ങളിള്‍ അല്ലാതെ ആരും വീടു കളിൽ നിന്ന് പുറത്തു പോകരുത്. നിയമം ലംഘി ക്കുന്ന വരെ നീരീക്ഷിക്കുവാന്‍ ഡ്രോണ്‍ പരിശോധന, ക്വാറന്റൈന്‍ ലംഘനം കണ്ടെത്തുവാന്‍ ജിയോ ഫെന്‍സിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. (പി. എൻ. എക്‌സ്. 1557/2021)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, പോലീസ്, പ്രതിരോധം, മനുഷ്യാവകാശം, സാമൂഹികം, സാമ്പത്തികം