ന്യൂഡല്‍ഹി : പ്രധാന മന്ത്രിയുടെ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ മക്കള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മാസം നാലായിരം രൂപ നല്‍കും.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ ഷിപ്പ്, അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരിക്കുന്നത്.
PM-CARES for Children Scheme will support those who lost their parents to Covid-19 pandemic. https://t.co/p42sktb6xz
— Narendra Modi (@narendramodi) May 30, 2022
ചികില്‍സ ആവശ്യമുള്ള കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ്, പി. എം. കെയേഴ്സിന്‍റെ പാസ്സ്ബുക്ക് എന്നിവ നല്‍കും.
കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ 18 വയസ്സു മുതല്‍ 23 വയസ്സു വരെയുള്ള മക്കള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുട്ടികള്‍, വിദ്യാഭ്യാസം, വ്യവസായം, സാങ്കേതികം, സാമ്പത്തികം