ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ

March 18th, 2025

elephants-in-temple-festival-tradition-supreme-court-stays-kerala-high-court-order-ePathram
ന്യൂഡല്‍ഹി : ഉത്സവങ്ങളിലെ ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജി പി. ഗോപി നാഥ് മൃഗ സംരക്ഷണ സംഘടനയായ ‘പെറ്റ’ യുടെ അഭി ഭാഷകൻ ആയിരുന്നു എന്ന് ചൂണ്ടിക്കാണിച്ച് വിശ്വ ഗജ സമിതി സമിതി നല്‍കിയ ഹരജിയിലാണ് നടപടി.

thrissur-pooram-elephemt-show-ePathram

ആന എഴുന്നെള്ളിപ്പ് സംസ്‌കാരത്തിൻ്റെ ഭാഗമാണ്‌ എന്നും ഇത് പൂർണ്ണമായി തടയാനുള്ള നീക്കമാണ് ഹൈക്കോടതി നടത്തുന്നത് എന്നും ജസ്റ്റിസ് നാഗ രത്ന വിമര്‍ശിച്ചു. സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിലെ നാട്ടാനകളുടെ കണക്കെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നെള്ളിപ്പ് തടയുവാനാണ് എന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ വികാസ് സിംഗ് പറഞ്ഞു. വിഷയം മറ്റൊരു ബഞ്ചിന്റെ പരിഗണനക്ക് വിടണം എന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ ആവശ്യം ഉന്നയിക്കാം എന്ന് ഉത്തരവില്‍ രേഖപ്പെടുത്തണം എന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു എങ്കിലും കോടതി അംഗീകരിച്ചില്ല.

ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകളുമായി ബന്ധപ്പെട്ട വിഷയ ങ്ങള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിച്ചില്ല. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കി യിരുന്നത്. ഈ ഹരജിയില്‍ നിലവില്‍ ഇടപെടാനില്ല എന്നും ജസ്റ്റിസ് നാഗ രത്ന വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി

February 19th, 2025

Popular-Social-Networking-Sites-epathram

ന്യൂഡല്‍ഹി : യൂട്യൂബിലും മറ്റു സാമൂഹിക മാധ്യമ ങ്ങളിലും വരുന്ന ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണം എന്ന നിർദ്ദേശവുമായി സുപ്രീം കോടതി.

ഇന്ത്യ ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ രണ്‍വീര്‍ അല്ലാ ബാദിയ യുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്ന സമയത്താണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ഈ നിർദ്ദേശം നൽകിയത്.

വിഷയത്തില്‍ അറ്റോര്‍ണി ജനറൽ, സോളിസിറ്റര്‍ ജനറൽ എന്നിവരുടെ സഹായം തേടണം എന്നും സുപ്രീം കോടതി ബഞ്ച് നിർദ്ദേശിച്ചു.

അശ്ലീല പരാമർശം നടത്തിയ കാരണം നിയമ നടപടി നേരിടുന്ന യൂ ട്യൂബർ രൺവീർ അല്ലാബാദി കോടതി യുടെ കടുത്ത വിമർശനം നേരിടേണ്ടി വന്നു.

വ്‌ളോഗർമാർക്കും യൂട്യൂബർമാർക്കും ജനപ്രീതി ഉണ്ട് എന്നത് കൊണ്ട് എന്തും പറയാം എന്ന് കരുതരുത്. സമൂഹത്തെ നിസ്സാരമായി കാണരുത്.

നിങ്ങൾ ഉപയോഗിച്ച വാക്കുകൾ പെൺമക്കളെയും മാതാപിതാ ക്കളെയും സഹോദരിമാരെയും സമൂഹ ത്തെയും പോലും ലജ്ജിപ്പിക്കും എന്നും കോടതി പറഞ്ഞു. കൊമേഡിയൻ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അല്ലാബാദിയ വിവാദ പരാമർശം നടത്തിയത്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

February 19th, 2025

election-commissioner-gyanesh-kumar-2025-ePathram

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. 1988 ബാച്ച് കേരള കേഡര്‍ ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം. 1989 ബാച്ചിലെ ഐ. എ. എസ്. ഹരിയാന കേഡർ ഉദ്യോഗസ്ഥനായ ഡോ. വിവേക് ജോഷിയെ കമ്മീഷണറായും നിയമിച്ചു.

ഭരണഘടന, ചട്ടങ്ങള്‍, തെരഞ്ഞെടുപ്പ് നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി വോട്ടര്‍മാര്‍ക്ക് ഒപ്പം ഉണ്ടാവും എന്നും 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാകണം എന്നും  സ്ഥാനം ഏറ്റെടുത്ത ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. എന്നാൽ ചട്ടങ്ങൾ മറി കടന്നുള്ള നിയമനത്തിൽ കടുത്ത പ്രതിഷേധവുമായി ലോക്‌ സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. Image Credit : WiKi

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു

January 3rd, 2025

online-scam-digital-arrest-fraud-ePathram
ന്യൂഡല്‍ഹി : തൊഴില്‍ രഹിതര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി ഓൺലൈൻ – സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇരിക്കുന്നവരെ ലക്‌ഷ്യം വെച്ച് കൊണ്ട് പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓണ്‍ ലൈന്‍ ജോലിയുടെ പേരില്‍ ‘പിഗ്‌ ബുച്ചറിംഗ് സ്‌കാം’ അല്ലെങ്കില്‍ ‘ഇന്‍വെസ്റ്റ്‌ മെന്റ് സ്‌കാം’ എന്നിങ്ങനെ ലോക വ്യാപകമായി തട്ടിപ്പ് നടക്കുന്നു എന്നുള്ളതും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. ഓണ്‍ ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സമൂഹ മാധ്യമം വാട്‌സാപ്പ് തന്നെയാണ്. തൊട്ടു പിന്നാലെ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയുമുണ്ട്.

‘പിഗ്‌ ബുച്ചറിംഗ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) നടത്തുന്നവർ പണം തട്ടിയെടുക്കും മുന്‍പ് വ്യക്തി കളുമായി കഴിയുന്നത്ര അടുപ്പം സ്ഥാപിക്കുകയും നമ്മുടെ സ്വകാര്യ വിവരങ്ങൾ വരെ ചോർത്തി എടുക്കുകയും ചെയ്യുന്നു.

ജീവകാരുണ്യം, ചികിത്സാ സഹായം, അഗതികൾക്കും അശരണർക്കും കൈത്താങ്ങ് എന്നിവയൊക്കെയാണ് ഈ സൈബർ കുറ്റവാളികൾ മുദ്രാവാക്യം ആക്കിയിരിക്കുന്നത്. പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പു ചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇരകളുമായി വിശ്വാസം വളര്‍ത്തിയെടുക്കും.

ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ആദ്യം ചെറിയ ലാഭം നല്‍കി ഇരകളുടെ വിശ്വാസം നേടിയെടുത്ത് പിന്നീട് മുഴുവന്‍ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് പന്നിക്കശാപ്പ് തട്ടിപ്പുകാരുടെ രീതി.

2024 ലെ ആദ്യ പാദത്തിൽ വാട്‌സാപ്പ് വഴി തട്ടിപ്പുകളിൽ കുടുങ്ങിയ 43,797 പരാതികൾ ലഭിച്ചിരുന്നു. ഇതേ കാലയള വില്‍ ടെലഗ്രാം വഴി തട്ടിപ്പുകളിൽ പെട്ടവർ 22,680 പേരും ഇന്‍സ്റ്റ ഗ്രാം വഴി തട്ടിപ്പുകളിൽ പെട്ടവർ 19,800 പേരും പരാതി നൽകിയിട്ടുണ്ട്.

സംഘടിത സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കായി ഫെയ്‌സ് ബുക്ക് വഴി സ്‌പോണ്‍സേഡ് പരസ്യങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. നിയമ വിരുദ്ധ ആപ്പുകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ലിങ്ക് ഷെയര്‍ ചെയ്യുന്നതാണ് പ്രധാന രീതി. ഇതില്‍ ക്ലിക്ക് ചെയ്യുന്ന തോടെ ഫോണിലെ എല്ലാ സുപ്രധാന വിവരങ്ങളും ചോർത്തി എടുക്കും.

തട്ടിപ്പു തടയാന്‍, ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ ഗൂഗിളുമായും ഫെയ്‌സ് ബുക്കുമായും സഹകരിച്ച് വിവരങ്ങള്‍ കൈമാറാനും നടപടി എടുക്കുവാനും ശ്രമിക്കുന്നുണ്ട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി

November 28th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : വിവാഹിതരാവാതെ ദീർഘ കാലം ശാരീരിക ബന്ധം തുടരുകയും ബന്ധം വഷളാ കുമ്പോൾ ബലാത്സംഗ കേസ് നൽകു കയും ചെയ്യുന്നത് ദുഃഖ കരം എന്ന് സുപ്രീം കോടതി. ഉഭയ സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗം എന്ന് പറയാൻ കഴിയില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ എഫ്. ഐ. ആർ. റദ്ദാക്കിയാണ് കോടതി നടപടി. മഹേഷ് ദാമു ഖരെ എന്നയാള്‍ ക്കെതിരെ വനിത എസ്. ജാദവ് നല്‍കിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.

വിവാഹ വാഗ്ദാനം നൽകി ഖരെ തന്നെ ഉപയോഗിച്ചു എന്നായിരുന്നു വനിതയുടെ ആരോപണം. എന്നാൽ, കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എങ്കിൽ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ല എന്നും സുപ്രീം കോടതി പറഞ്ഞു.

2008 മുതൽ തുടങ്ങിയ ഈ ബന്ധത്തിൽ ഉലച്ചിൽ തട്ടിയപ്പോൾ വനിത ബലാത്സംഗ പരാതിയുമായി എത്തിയത് 2017 ൽ ആയിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 1021231020»|

« Previous « പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
Next Page » പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം »



  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine