ജയ്പൂർ : രാജസ്ഥാനിലെ സര്‍ക്കാര്‍ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥി കള്‍ ദിവസവും ദേശീയ ഗാനം ആലപി ക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവ്.
രാവിലെ 7മണിക്ക് പ്രാര്‍ത്ഥനാ സമയത്താണ് ദേശീയ ഗാനം ചൊല്ലേണ്ടത്. വിദ്യാര്‍ത്ഥി കളില്‍ ദേശ ഭക്തി ഉണര്‍ ത്തുവാന്‍ ഇത് സഹായിക്കും എന്ന് ഉത്തരവ് പുറ ത്തിറക്കി ക്കൊണ്ട് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ അറിയിച്ചു.
നിലവില്‍ രാജസ്ഥാനിലെ റസിഡന്‍ഷ്യല്‍ സ്‌കൂളു കളിൽ ഈ രീതി പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് ഹോസ്റ്റലു കളിലേക്ക് വ്യാപിപ്പി ക്കുവാ നാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് എണ്ണൂ റോളം സര്‍ക്കാര്‍ ഹോസ്റ്റലു കള്‍ ഉണ്ടെന്നാണ് കണക്ക്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുട്ടികള്‍, നിയമം, വിദ്യാഭ്യാസം, സാങ്കേതികം