ന്യൂഡൽഹി : ആധാര്‍ കാര്‍ഡ് നിങ്ങളുടെ പോക്കറ്റിലോ പേഴ്‌സിലോ കൊണ്ടു നടക്കാതെ ഇനി മുതല്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കു വാനുള്ള ആപ്പു മായി യൂണിക് ഐഡന്റി ഫിക്കേ ഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) രംഗത്ത്.
എംആധാര്‍ (mAadhaar) എന്ന ആപ്പാണ് യു. ഐ. ഡി. എ. ഐ. ഒരുക്കി യിരിക്കുന്നത് എന്ന് ട്വിറ്റര്‍ അക്കൗണ്ടി ലൂടെ യാണ് അഥോറിറ്റി ഇക്കാര്യം ഔദ്യോഗി കമായി അറി യിച്ചത്.
സ്മാര്‍ട്ട് ഫോണില്‍ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക എന്നതാണ് ഈ ആപ്പി ന്റെ പ്രധാന ഉദ്ദേശ്യം. ആന്‍ഡ്രോയ്ഡ് ഉപ ഭോക്താ ക്കള്‍ക്ക് ഈ ആപ്പ്, പ്ലേ സ്റ്റോറില്‍ ലഭ്യ മാണ്. ഇപ്പോള്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ ആണ് ലഭ്യമാവുക. ആന്‍ഡ്രോയ്ഡ് 5.0 നു മുകളി ലുള്ള വേര്‍ഷനു കള്‍ ഉള്ള വര്‍ക്ക് എല്ലാം ആപ്പ് ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാം.
വ്യക്തി കള്‍ക്ക് അവരുടെ ബയോ മെട്രിക് വിവര ങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ബ്ലോക്ക് ചെയ്യാനും അണ്‍ ബ്ലോക്ക് ചെയ്യാനും കഴിയും. എസ്. എം. എസ്. രൂപ ത്തിലുള്ള ഒ. ടി. പി. സംവി ധാന ത്തിന് പകരം സമയ ത്തിന് അനു സരി ച്ചുള്ള ടി. ഒ. ടി. പി. സുരക്ഷ യാണ് mAadhaar എന്ന സംവി ധാന ത്തിൽ ഉള്ളത്. ക്യു. ആര്‍. കോഡ് വഴി ആളു കള്‍ക്ക് ആധാര്‍ പ്രൊഫൈല്‍ കാണു കയും ഷെയര്‍ ചെയ്യുവാ നും സാധിക്കും.
- ആധാര്‍ വിധിക്ക് സ്റ്റേ ഇല്ല
- ആധാര്‍ ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അനുമതി
- അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
- മൊബൈല്‍ ഫോണ്‍ നമ്പറു കള്‍ ആധാറു മായി ബന്ധി പ്പിക്കണം : സുപ്രീം കോടതി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്റര്‍നെറ്റ്, നിയമം, മനുഷ്യാവകാശം, വിദ്യാഭ്യാസം, വ്യവസായം, ശാസ്ത്രം, സാങ്കേതികം, സാമ്പത്തികം