മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്. ബി. ഐ.) സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ചു. അക്കൗണ്ടില്‍ ഒരു കോടി രൂപക്കു താഴെ ഉള്ള വര്‍ക്ക് 3.5 ശതമാനം ആയി രിക്കും പലിശ. നിലവില്‍ ഇത് നാല് ശതമാനം ആയിരുന്നു.
എസ്. ബി. ഐ. യില്‍ അക്കൗണ്ടുള്ള 90 ശത മാനം നിക്ഷേപ കരെയും പലിശ കുറച്ചത് ബാധിക്കും. കാരണം എസ്. ബി. അക്കൗണ്ടു കളില്‍ 90 ശത മാന ത്തിലും ഒരു കോടി രൂപക്കു താഴെ യാണ് ബാലന്‍സു ള്ളത്.
എന്നാൽ ഒരു കോടി രൂപക്കു മുകളില്‍ നിക്ഷേപം ഉള്ളവ രുടെ പലിശ നിരക്ക് നിലവിലെ നാല് ശത മാനം തന്നെ തുടരും. സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ച തോടെ എസ്. ബി. ഐ. യുടെ ഓഹരി വില ഉയര്‍ന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാങ്കേതികം, സാമ്പത്തികം