ന്യൂഡല്‍ഹി : ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേ ഷന്‍ താജ് മഹലിനു ജപ്തി നോട്ടീസ് അയച്ച് വാർത്തയിൽ ഇടം നേടി. പ്രോപ്പർട്ടി ടാക്‌സും വാട്ടർ ബില്ലും അടക്കണം എന്നും അല്ലെങ്കിൽ ജപ്തി നടപടികൾ നേരിടേണ്ടി വരും എന്നും ആയിരുന്നു കോര്‍പ്പറേഷന്‍ മുന്നറിയിപ്പ്.
ഒരു കോടിയോളം രൂപയുടെ വാട്ടര്‍ ബില്ല്, 1.40 ലക്ഷം രൂപയുടെ പ്രോപ്പര്‍ട്ടി ടാക്സ് എന്നിവ അടക്കണം എന്നും അല്ലാത്ത പക്ഷം 15 ദിവസ ത്തിനകം വസ്തു ജപ്തി ചെയ്യും എന്നും കാണിച്ചു കൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എ. എസ്. ഐ.) ക്ക് കോര്‍പ്പറേഷന്‍ അധികൃതരാണ് നോട്ടീസ് അയച്ചത്.
എന്നാല്‍ സ്മാരകങ്ങള്‍ക്ക് പ്രോപ്പര്‍ട്ടി ടാക്സ് ബാധകമല്ല എന്ന് ആര്‍ക്കിയോളജി സൂപ്രണ്ട് ഡോ. രാജ് കുമാര്‍ പട്ടേല്‍ അറിയിച്ചു.
താജ് മഹലില്‍ വെള്ളം ഉപയോഗിക്കുന്നത് വാണിജ്യ ഉപഭോഗമല്ല. പൂന്തോട്ടങ്ങള്‍ നനക്കുവാനാണ് വെള്ളം. അതു കൊണ്ടു തന്നെ വാട്ടര്‍ ബില്ലും ബാധകം അല്ല. താജ് മഹലിലേക്ക് ഇതു പോലെ ഒരു ബില്ല് എത്തുന്നത് ആദ്യമാണ്. ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് സംഭവിച്ച പിഴവ് ആയിരിക്കും ഈ ജപ്തി നോട്ടീസ് എന്നും സൂപ്രണ്ട് അറിയിച്ചു.
* News Source : ANI Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: taj-mahal, ഇന്ത്യ, വിവാദം, സാങ്കേതികം, സാമ്പത്തികം