മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്

July 28th, 2023

logo-cbi-central-bureau-of-invistigation-ePathram
ന്യൂഡല്‍ഹി : മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് സി. ബി. ഐ. ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി. ബി. ഐ. അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

മണിപ്പൂര്‍ കലാപത്തിനിടെ കുക്കി സ്ത്രീകളെ വിവസ്ത്രരാക്കി നടത്തുന്നതിന്‍റെ വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തില്‍ നടപടി എടുക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് ആഭ്യന്തര മന്ത്രാലയം കേസ് സി. ബി. ഐ. ക്ക് വിടുന്നത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണം എന്നും ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ പത്തു മരണം

May 23rd, 2018

sterlite-protest-thoothukudi-ePathram
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി യില്‍ സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന ബഹു ജന സമരം ആക്രമാ സക്ത മായ തിനെ ത്തുടര്‍ന്നുണ്ടായ പോലീസ് വെടി വെപ്പില്‍ പത്തു പേര്‍ കൊല്ല പ്പെട്ടു. വെടി വെപ്പിലും ലാത്തി ച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരി ക്കേറ്റി ട്ടുണ്ട്.

ജനവാസ മേഖല യിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് എതിരെ യാണ് ജനകീയ പ്രക്ഷോഭം തുടങ്ങി യത്. കമ്പനി ക്ക് എതിരെ സുപ്രീം കോടതിയെ സമീപി ച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരുവാന്‍ ഉത്തരവിട്ടു.

കമ്പനി യുടെ രണ്ടാം ഘട്ട വിക സന പ്രവര്‍ത്തന ങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി യതോടെ യാണ് ജനകീയ പ്രക്ഷോഭം ശക്ത മായത്.

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് പ്രവര്‍ ത്തിക്കാന്‍ അനു വദി ക്കരുത് എന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ ക്കാ രു കള്‍ ഇട പെടണം എന്നുമാണ് പ്രക്ഷോ ഭകര്‍ ഉന്നയിച്ച ആവശ്യം.

ഇവിടെ നില നില്‍ക്കുന്ന നിരോധനാജ്ഞ ലംഘിച്ച് സ്‌റ്റെര്‍ ലൈറ്റ് കോപ്പര്‍ പ്ലാന്റിലേക്ക് മാര്‍ച്ച് നട ത്തിയ സമര ക്കാരും പോലീസും തമ്മിലു ണ്ടായ ഏറ്റു മുട്ടലിനെ ത്തുടര്‍ന്ന് പോലീസിന്നു നേരെ കല്ലേറു ണ്ടായി. തുടര്‍ ന്നാണ് വെടി വെപ്പു ണ്ടായത്.

  • Image credit : ANI

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; കെജ്രിവാളിനെതിരെ മത്സരിച്ചേക്കും

January 15th, 2015

ന്യൂഡെല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരനിരിക്കുന്ന വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് കെജ്രിവാളിനെതിരെ മത്സര രംഗത്തിറക്കുവാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്ന് അവര്‍ പറഞ്ഞു. നാല്പതു വര്‍ഷം താന്‍ രാജ്യത്തെ സേവിച്ചു തന്റെ സീനിയോരിറ്റി അവഗണിക്കപ്പെട്ടപ്പോള്‍ രാജിവെച്ചു. രാജ്യത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഇപ്പോള്‍ ബി.ജെ.പി ഒരു അവസരം തന്നിരിക്കുന്നു. ഇന്നുമുതല്‍ ഞാനൊരു യഞ്ജത്തിലാണ്. അഴിമതി രഹിതമായ ഒരു സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും അംഗത്വം എടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

അണ്ണാഹസാരെ നടത്തിയ ലോക്‍പാല്‍ സമരത്തില്‍ സജീവ പങ്കാളിയായിരുന്ന കിരണ്‍ ബേദിക്ക് വലിയ ജനസമ്മതിയുണ്ട്. ഇതിനെ വോട്ടാക്കിമാറ്റാന്‍ സാധ്യമാകുമോ എന്ന ആലോചനയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. ദില്ലിയിലെ തെരഞ്ഞെടുപ്പു സംബന്ധിച്ച വിലയിരുത്തലുകളില്‍ ബി.ജെ.പിക്കാണ് മുന്‍ തൂക്കം എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാളിനെ അനുകൂലിക്കുന്നവരാണ് കൂടുതല്‍. പ്രധാമന്ത്രി മോദിയുടെ വ്യക്തിപ്രഭാവമാണ് പ്രധാനമായും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ്സ് നേരിടുന്ന തകര്‍ച്ചയും ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. വിവാദ പ്രസ്ഥാവനകളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ബി.ജെ.പി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അണിയറയില്‍ ചരടുവലികള്‍ സജീവം; നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സാദ്ധ്യതകള്‍ മങ്ങുന്നു?

May 14th, 2014

ram-temple-campaign-epathram

ന്യൂഡെല്‍ഹി: ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരിക മെയ് 16 നാണെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളും മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോളുകള്‍ ഇതിനോടകം പുറത്തു വന്നു. മിക്ക എക്സിറ്റ് പോളുകളും എന്‍. ഡി. എ. സഖ്യം അധികാരത്തില്‍ വരും എന്ന് പ്രവചിച്ചതോടെ വരാനിക്കുന്ന മന്ത്രിസഭയില്‍ വിവിധ സ്ഥാനങ്ങള്‍ ഉറപ്പിക്കുവാനുള്ള നേതാക്കന്മാരുടെ ചരടു വലികളും സജീവം.

മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി മത്സര രംഗത്തുണ്ടായിരുന്നു എങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എല്‍. കെ. അഡ്വാനിയെ കൂടാതെ, സുഷമ സ്വരാജ്, രാജ് നാഥ് സിങ്ങ് തുടങ്ങിയ പ്രമുഖരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇവര്‍ വിജയിച്ചു വന്നാല്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രി പദം ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങള്‍ നല്‍കേണ്ടി വരും.

മോഡിയുടെ കടന്നു വരവിനോട് വലിയ പ്രതിപത്തിയുള്ളവരല്ല എല്‍. കെ. അഡ്വാനിയും, സുഷമ സ്വരാജുമെന്ന് നേരത്തെ തന്നെ ശ്രുതിയുണ്ട്. പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ. അഡ്വാനിക്ക് തന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി വേദികളില്‍ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ മന്ത്രിസഭയില്‍ തനിക്ക് താല്പര്യം ഉള്ളവര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കുവാന്‍ ആര്‍. എസ്. എസിന്റെ പിന്തുണയുള്ള നരേന്ദ്ര മോദിയും ശ്രമിക്കും. ഇത് അധികാരം ലഭിച്ചാല്‍ തന്നെ പാര്‍ട്ടിയില്‍ നിലവില്‍ ഉള്ള അസ്വാരസ്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കും.

എന്‍. ഡി. എ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും അതേ സമയം ഭരിക്കുവാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുന്നതിനായി മറ്റു പാര്‍ട്ടികളുടെ സഹായം തേടുകയും ചെയ്യേണ്ട അവസ്ഥ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നരേന്ദ്ര മോഡിയോട് തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്ന് പറയുകയും അതേ സമയം ബി. ജെ. പി. യുമായി സഹകരിക്കാന്‍ തയ്യാണെന്നും ചില പാര്‍ട്ടികള്‍ സൂചന നല്‍കിക്കഴിഞ്ഞു. മോഡിയല്ലാതെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കാനുള്ള സാധ്യത ഉണ്ട്. ഒരു പക്ഷെ മോഡി വിരുദ്ധ പക്ഷം അവര്‍ക്കൊപ്പം ചേര്‍ന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ സമര്‍ദ്ദം ചെലുത്തിയാല്‍ മോഡിയുടെ കാര്യം പരുങ്ങലിലാകും.

ഗുജറാത്ത് കലാപത്തിന്റെ പേരു പറഞ്ഞ് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച പാര്‍ട്ടികളെ സംബന്ധിച്ച് നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. തങ്ങള്‍ക്ക് വോട്ടു നല്‍കിയ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി നരേന്ദ്ര മോഡിയെ തള്ളിപ്പറയുകയും അതേ സമയം ബി. ജെ. പി. നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളായി പ്രധാനപെട്ട വകുപ്പുകള്‍ നേടിയെടുക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കും അവര്‍ സ്വീകരിക്കുക. കലാപം നടക്കുമ്പൊള്‍ ബി. ജെ. പി. സര്‍ക്കാര്‍ ആണ് ഗുജറാത്തില്‍ ഭരിച്ചിരുന്നതെന്ന കാര്യം സൌകര്യപൂര്‍വ്വം മറച്ചു വെച്ചു കൊണ്ട് കലാപവുമായി ബന്ധപ്പെട്ട എല്ലാ പാപവും നരേന്ദ്ര മോഡിയുടെ തലയില്‍ കെട്ടി വെക്കുവാനുള്ള ശ്രമങ്ങള്‍ ചെറുകക്ഷികളുടെ ഭാഗത്തു നിന്നും നേരത്തെ തന്നെ ഉണ്ട്. മോഡിയെ പരസ്യമായി വിമര്‍ശിച്ച് മാധ്യ മ ശ്രദ്ധ നേടിയ ബിജു ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ കക്ഷികളുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.

മോഡിയെ പോലെ ശക്തനായ ഒരാള്‍ പ്രധാമന്ത്രിയായാല്‍ ഘടക കക്ഷികള്‍ക്ക് മാത്രമല്ല ബി. ജെ. പി. നേതാക്കന്മാര്‍ക്കും അത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നൊരു വിലയിരുത്തല്‍ ഉണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മോഡി മാറ്റി നിര്‍ത്തപ്പെടുവാനുള്ള സാധ്യത ഉരുത്തിരിയുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

September 14th, 2013

Modi-epathram

ന്യൂഡല്‍ഹി: 2014-ലെ ലോൿസഭാ തിരഞ്ഞെടുപ്പില്‍ ബി. ജെ. പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ട്ടി പാർളിമെന്ററി ബോര്‍ഡ് തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങ് മോഡിയെ പ്രധാനമന്ത്രി സ്ഥാ‍നാര്‍ഥിയായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ളമെന്ററി ബോര്‍ഡ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു എങ്കിലും മുതിര്‍ന്ന നേതാവ് എൽ. കെ.അഡ്വാനി പങ്കെടുത്തില്ല.

നരേന്ദ്ര മോഡിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തില്‍ അഡ്വാനിയ്ക്ക് അസംതൃപ്തിയുണ്ട്. എന്നാല്‍ മോഡിയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള കടന്നു വരവിന് ആർ. എസ്. എസ്. ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. “2014-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി എല്ലാ ശ്രമങ്ങളും നടത്തും. പാര്‍ട്ടി എനിക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കി. പുതിയ ഉത്തരവാദിത്വം പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും ഉന്നമനത്തിനായി വിനിയോഗിക്കും” പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം മോഡി പറഞ്ഞു.

നവമ്പറില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മതി മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം എന്ന് അഡ്വാനി പക്ഷത്തെ നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആർ. എസ്. എസ്. ഇത് നിരാകരിച്ചു. നേരത്തെ പ്രഖ്യാപിച്ചാല്‍ മോഡിയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ സമയം ലഭിക്കും എന്നാണ് മോഡിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

ഹിന്ദുത്വ വാദികളുടെ പിന്തുണയുണ്ടെങ്കിലും കടുത്ത വെല്ലുവിളികളാണ് നരേന്ദ്ര മോഡിയെ കാത്തിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും എൽ. കെ. അഡ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാവിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടേയും എതിര്‍പ്പ്. ഗുജറാത്ത കലാപത്തിന്റെ പേരില്‍ മോഡിയ്ക്ക് മേല്‍ നിലനില്‍ക്കുന്ന ആരോപണങ്ങൾ, എൻ. ഡി. എ. യിലെ ചില ഘടക കക്ഷികളില്‍ നിന്നും ഇനിയും മോഡിയ്ക്ക് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. ബി. ജെ. ഡി., തൃണമൂല്‍ തുടങ്ങിയ കക്ഷികള്‍ ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിലാണ് രാഷ്ടീയമായ അടിത്തറ കെട്ടിപ്പൊക്കിയിട്ടുള്ളത്. മോഡിയെ അംഗീകരിക്കുവാന്‍ അവര്‍ക്ക് വിമുഖതയുണ്ടാകും. തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി. ജെ. പി. ക്ക് കാര്യമായ ശക്തിയില്ല. ഏക പ്രതീക്ഷ കര്‍ണ്ണാടകയാണ്. അവിടെയാകട്ടെ തമ്മിലടി കാരണം ബി. ജെ. പി. ക്ക് ഭരണം നഷ്ടപ്പെടുകയു ചെയ്തു. യദിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ ബി. ജെ. പി. ക്ക് സംഭവിച്ച പിളര്‍പ്പും തിരഞ്ഞെടുപ്പിനു മുമ്പ് പരിഹരിക്കേണ്ടതായുണ്ട്. ഹിന്ദു വികാരം ഉണര്‍ത്തിയതു കൊണ്ടു മാത്രം മോഡിക്ക് പ്രധാനമന്ത്രിയായി ജയിച്ചു കയറുവാന്‍ സാധ്യമല്ല. അഴിമതിയും, വിലക്കയറ്റവും മൂലം കോണ്‍ഗ്രസ്സിനെതിരെ രാജ്യമെങ്ങും ഉയര്‍ന്നിട്ടുള്ള ജന വികാരം വോട്ടാക്കി മാറ്റുന്നതില്‍ എത്രമാത്രം വിജയിക്കും എന്നതിനനുസരിച്ചായിരിക്കും മോഡിയുടെ പ്രധാനമന്ത്രി പദം നിശ്ചയിക്കപ്പെടുക.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 1612310»|

« Previous « ഡല്‍ഹി കൂട്ട ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കു തൂക്കുമരം
Next Page » ശ്രീശാന്തിന് ആജീവനാന്ത വിലക്ക് »



  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine