അഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും ഏറ്റുമുട്ടല്‍ വിദഗ്ദനുമായ മുന്‍ ഡി.ഐ.ജി ഡി.ജി. വന്‍സാരെ സര്‍വ്വീസില്‍ നിന്നും രാജിവെച്ചു. ഇസ്രത്ത് ജഹാന്‍-പ്രാണേഷ് പിള്ള ഏറ്റുമുട്ടല്‍ കൊലയുള്‍പ്പെടെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ് ഇദ്ദേഹം. താന്‍ ദൈവത്തെ പോലെ കണ്ടിരുന്ന മോഡിജി പ്രതിസന്ധി ഘട്ടത്തില്‍ സഹായത്തിന് എത്തിയില്ലെന്ന് വന്‍സാരെ ആരോപികുന്നു. ഇത്രയും കാലം മിണ്ടാതിരുന്നത് അദ്ദേഹത്തോടുള്ള ബഹുമാനം മൂലമാണെന്ന് വന്‍സാരെ പറയുന്നു. മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. താന്‍ ഗുജറത്ത് സര്‍ക്കാറിന്റെ തീരുമാനങ്ങളും നയങ്ങളും നടപ്പിലാക്കിയതാണെന്നും അമിത് ഷായുടെ ദു:സ്വാധീനത്തിനു വഴങ്ങി മോഡി തന്നെ കൈവിടുകയായിരുന്നു . തന്റെ തന്ത്രങ്ങള്‍ നടപ്പിലാക്കുവാന്‍ ഉദ്യോഗസ്ഥരെ ഉപായ്യൊഗിക്കുകയും ഒടുവില്‍ തെറ്റിദ്ധാരണ പരത്തി അവരെ ഒഴിവാക്കുകയുമാണ് അമിത്ഷായുടെ രീതിയെന്ന് ആരോപിക്കുന്ന വസാരെ തന്നെ സുധീരനായ മുഖ്യമന്ത്രിയാക്കിയ പോലീസ് ഉദ്യോഗസ്ഥരോടുള്ള ബാധ്യത തീര്‍ക്കാതെയാണ് നരേന്ദ്ര മോഡി പ്രധാന മന്ത്രിയാകുവാന്‍ ഓടിനടക്കുന്നതെന്നും 10 പേജുള്ള രാജിക്കത്തില്‍ പറയുന്നു.
മുംബൈയിലേയും സബര്‍മതിയിലേയും ജയിലുകളില്‍ മാറിമാറി കഴിയുകയ്‍ാണ് വന്‍സാരെ.2007-ല്‍ ക്രൈം ബ്രാഞ്ച് ഡി.ഐ.ജി ആയിരിക്കുമ്പോളാണ് വന്‍സാരെ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് വിവിധ കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. കോളിളക്കം സ്രഷ്ടിച്ച ഇസ്രത്ത് ജഹാന്‍ കേസില്‍ സി.ബി.ഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ പ്രതിയായ മുന്‍ എസ്.പി. ജി.എല്‍. സിംഗലും നേരത്തെ രാജിവെച്ചിരുന്നു.
പ്രധാമനമന്ത്രി പദം സ്വപ്നം കണ്ട് പ്രചാരണം നടത്തുന്ന നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് വന്‍സാരെയുടെ രാജിയും വെളിപ്പെടുത്തലും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു. ഗുജറാത്ത് കലാപവും വ്യാജ ഏറ്റുമുട്ടലുകളും രാഷ്ടീയമായി മോഡിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയിലും മോഡി വിരുദ്ധ ക്യാമ്പ് സജീവമാണ്.