അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൊഴി നല്‍കാന്‍ ചങ്കൂറ്റം കാണിച്ച ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നെ മറ്റൊരു കുറ്റം ചുമത്തി ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കീഴുദ്യോഗസ്ഥനെ ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വാധീനം ചെലുത്തി തന്റെ മൊഴിക്ക് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരെ ചാര്‍ത്തിയ കുറ്റം. 2002ലെ ഗുജറാത്ത് വര്‍ഗ്ഗീയ കലാപ വേളയില്‍ മുസ്ലിം സമുദായത്തെ അടിച്ചൊതുക്കാന്‍ ഹിന്ദു സമുദായാംഗങ്ങളെ അനുവദിക്കുമാറ് പോലീസ് നിഷ്ക്രിയത്വം പാലിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കി എന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുന്‍പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, തീവ്രവാദം, പോലീസ് അതിക്രമം