ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെക്കുറിച്ചു കൂടുതല്‍ തെളിവെടുപ്പിനായി പ്രത്യേക പാനലിനെ അയയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഹെഡ് ലിയുടെ ഭാര്യയെയും മറ്റു പ്രതികളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയാണ് ഇക്കാര്യമറിയിച്ചത്.
പ്രത്യേക പാനലിനെ അയയ്ക്കുന്നതു സംബന്ധിച്ചു യുഎസ് അധികൃതരുമായി ചര്‍ച്ച ചെയ്യും. മുംബൈ ഭീകരാക്രമണ കേസില്‍ ഹെഡ് ലിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തീരുമാനിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു.
ഹെഡ് ലിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ പ്രത്യേക സംഘം യുഎസ് സന്ദര്‍ശിച്ചിരുന്നു
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അമേരിക്ക, അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, തീവ്രവാദം, പീഡനം, പോലീസ്, പോലീസ് അതിക്രമം, യുദ്ധം, ലോക മലയാളി, വിവാദം