
ന്യൂഡൽഹി : ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് എൻ. സി. ഇ. ആർ. ടി. യുടെ എട്ടാം ക്ലാസ്സ് പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി.
ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുവാനും അപകീർത്തിപ്പെടുത്തുവാനും എത്ര ഉന്നതർ ആയാലും ആരെയും അനുവദിക്കില്ല എന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയത്തിൽ കോടതി സ്വമേധയാ (suo motu) നടപടി സ്വീകരിക്കും എന്നും സൂചിപ്പിച്ചു.
പാഠ പുസ്തകത്തിലെ ‘നമ്മുടെ സമൂഹത്തിൽ നീതി ന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അദ്ധ്യായ ത്തിലാണ് കോടതികളിലെ അഴിമതി യെയും കേസുകൾ കെട്ടി ക്കിടക്കുന്നതിനെയും കുറിച്ച് പരാമർശിക്കുന്നത്.
പാഠ പുസ്തകത്തിലെ ഈ ഭാഗം, അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടയിലുള്ള അഴിമതിയെക്കുറിച്ച് നിശബ്ദത പാലിക്കുമ്പോൾ ജുഡീഷ്യറിയിലെ അഴിമതി മാത്രം എടുത്തു പറയുന്നത് ബോധ പൂർവ്വമായ നീക്കം ആണെന്നും കപിൽ സിബൽ വിമർശിച്ചു.
ഇത്തരം പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് ഇടയിൽ നീതി ന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കും. ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന ഘടനക്കു തന്നെ വിരുദ്ധമായാണ് പാഠ പുസ്തകത്തിലെ പരാമർശങ്ങൾ എന്നും കോടതി നിരീക്ഷിച്ചു. Bar & Bench
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അഴിമതി, ഇന്ത്യ, കുട്ടികള്‍, കുറ്റകൃത്യം, കോടതി, ദുരന്തം, നിയമം, പ്രതിഷേധം, പ്രവാസി, മനുഷ്യാവകാശം, വിദ്യാഭ്യാസം, വിവാദം, സുപ്രീംകോടതി




























