
ന്യുഡൽഹി : അറസ്റ്റിനുള്ള കാരണം എഴുതി നൽകണം എന്ന വ്യവസ്ഥ എല്ലാ കുറ്റ കൃത്യങ്ങൾക്കും ബാധകം എന്ന് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെയാണ് വിധി.
“ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 22 (1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി യെ അറിയിക്കണം എന്നത് ഔപചാരികതയല്ല, മറിച്ച് ഭരണ ഘടനയുടെ മൂന്നാം ഭാഗത്തിൽ മൗലിക അവകാശങ്ങൾ എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തി യിട്ടുള്ള നിർബന്ധിത ഭരണ ഘടനാ സംരക്ഷണമാണ്.
അതിനാൽ, അറസ്റ്റിന്റെ കാരണങ്ങൾ ഒരു വ്യക്തിയെ എത്രയും വേഗം അറിയിച്ചില്ല എങ്കിൽ, അത് അയാളുടെ മൗലിക അവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും.
അതു വഴി ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള അയാളുടെ ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഇല്ലാതാവുകയും അറസ്റ്റ് നിയമ വിരുദ്ധമാക്കുകയും ചെയ്യും”
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി. എം. എൽ. എ.) യു. എ. പി. എ. കേസുകളിൽ മാത്രമാണ് നിലവിൽ അറസ്റ്റിനു മുൻപ് കാരണം എഴുതി നൽകണം എന്നുള്ള നിബന്ധന നിർബ്ബന്ധം ആക്കിയിരുന്നത്.
എന്നാൽ ഇത് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരമുള്ള എല്ലാ കുറ്റ കൃത്യ ങ്ങൾക്കും ഇനി ഈ നിബന്ധന ബാധകമാവും.
മാത്രമല്ല ആരെയാണോ അറസ്റ്റ് ചെയ്യുന്നത് അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ ത്തന്നെ കാരണം എഴുതി നൽകിയിരിക്കണം എന്നും കോടതി അടിവരയിട്ടു പറഞ്ഞു. പ്രതിക്ക് മേൽ ചുമത്തിയ കുറ്റം അതത് സമയത്ത് തന്നെ എഴുതി നൽകാൻ കഴിയാത്ത സാഹചര്യം ആണെങ്കിൽ വാക്കാൽ അറിയിക്കുകയും വേണം. P T I – X
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, കോടതി, നിയമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം, സുപ്രീംകോടതി




























