ന്യൂഡൽഹി : തമിഴ്നാട് ഗവർണ്ണർ ആർ. എൻ. രവി അന്യായമായി തടഞ്ഞു വച്ചിരുന്ന പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി. ബില്ലുകൾ പിടിച്ചു വെക്കുന്ന ഗവർണ്ണറുടെ നടപടി നിയമ വിരുദ്ധം എന്നും ചരിത്ര വിധിയുമായി സുപ്രീം കോടതി.
തമിഴ്നാട് സർക്കാരിന്‍റെ ഹരജിയിലാണ് നിർണ്ണായക ഉത്തരവ്. ജസ്റ്റിസുമാരായ ജെ. ബി. പർദി വാല, ആർ. മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി.
സഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് മേൽ ഗവർണ്ണർക്ക് വിറ്റോ അധികാരമില്ല. അനിശ്ചിത കാലം ബില്ലിൽ തീരുമാനം നീട്ടാൻ ആകില്ല. മൂന്നു മാസത്തിനകം ഗവർണ്ണർ തീരുമാനം എടുക്കണം. സഭ വീണ്ടും പാസ്സാക്കിയ ബില്ലുകൾ രാഷ്‌ട്രപതിക്ക് അയക്കേണ്ടതില്ല.
ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് സർക്കാരുകൾ നിയമം കൊണ്ടു വരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് ഗവർണ്ണർ പ്രവർത്തിക്കണം എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റി വെച്ചത് നിയമ വിരുദ്ധമാണ് എന്നും കോടതി നിരീക്ഷിച്ചു. Image Credit : B & B
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, തമിഴ്നാട്, പ്രതിഷേധം, മനുഷ്യാവകാശം, സാങ്കേതികം, സുപ്രീംകോടതി