ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണ ക്കെട്ടിന്നു നിലവില്‍ ഭീഷണി ഇല്ല എന്നും അണക്കെട്ടിലെ ജല നിരപ്പ് 130 അടി ആയി നില്‍ക്കുന്നതിനാല്‍ അണക്കെട്ട് സുരക്ഷിതം എന്നും കേന്ദ്ര ജല കമ്മീഷന്‍ സുപ്രീം കോടതിയില്‍. കഴിഞ്ഞ 10 വര്‍ഷമായി മുല്ലപ്പെരിയാറി ലെ ശരാശരി ജലനിരപ്പ് 123.21 അടിയാണ്. അതിനാല്‍ അണക്കെട്ട് സുരക്ഷിതം അല്ല എന്ന വാദം തെറ്റാണ് എന്നും അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.
മണ്‍സൂണ്‍ മഴ ശക്തമായ ജൂലായ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ യുള്ള കാല യള വില്‍ മുല്ല പ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടുള്ള അപേക്ഷ പരിഗണിച്ച പ്പോഴാണ് കേന്ദ്ര ജല കമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതി യില്‍ നിലപാട് അറിയിച്ചത്.
2020 ജനുവരി ഒന്നു മുതല്‍ മെയ് 30 വരെയുള്ള കാലയള വില്‍ മുല്ല പ്പെരിയാര്‍ മേഖല യില്‍ 62 ഭൂചലന ങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഇടുക്കി സ്വദേശി റസ്സല്‍ ജോയ് സുപ്രീം കോടതി യില്‍ സമര്‍പ്പിച്ച അപേക്ഷ യില്‍ വ്യക്ത മാക്കി യിരുന്നു.
വലിയ ഭൂകമ്പ സാദ്ധ്യതയുള്ള ഈ മേഖല യില്‍ ജനങ്ങള്‍ വളരെ ഭീതി യോടെ ആണ് താമസിക്കുന്നത് എന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ വിഷയം പരിഗണി ക്കുന്നത് നാല് ആഴ്ച ത്തേക്ക് കൂടി മാറ്റി വെക്കണം എന്ന് റസ്സല്‍ ജോയിയുടെ അഭിഭാഷ കന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
കേരളത്തിലെ പ്രളയത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍
പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ട്
ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി
കേരളത്തിന്റെ ആരോപണങ്ങള്‍ തള്ളി തമിഴ്‌നാട്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mullapperiyar-dam, കാലാവസ്ഥ, കേരളം, കോടതി, തമിഴ്‌നാട്, നിയമം, പരിസ്ഥിതി, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സാങ്കേതികം, സുപ്രീംകോടതി