ലക്നൗ : അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണ ത്തിന് തുടക്കം കുറി ക്കുന്ന ഭൂമി പൂജയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമ ക്ഷേത്ര ത്തിന് തറക്കല്ലിട്ടു. ആഗസ്റ്റ് 5 ബുധനാഴ്ച ഉച്ചയോടെ നടന്ന പരിപാടിയിൽ ആർ. എസ്. എസ്. തലവൻ മോഹൻ ഭാഗവത് ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണ്ണർ ആനന്ദി ബെൻ പട്ടേൽ തുടങ്ങിയ വരും നിരവധി സന്യാസിമാരും ശിലാ സ്ഥാപന ചടങ്ങില്‍ സംബന്ധിച്ചു.
ബി. ജെ. പി. യുടെ മുതിര്‍ന്ന നേതാക്കളും രാമക്ഷേത്ര പ്രക്ഷോഭ ത്തിലെ മുന്‍ നിര പ്രവര്‍ ത്തകരു മായ എൽ. കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ് എന്നി വരുടെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. രാമ ക്ഷേത്ര നിർമ്മാണം ആധുനിക ഇന്ത്യ യുടെ പ്രതീകമായി മാറും എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം