ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് സംഘാടക സമിതി അംഗമായതിലൂടെ മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂരിനും കിട്ടി 13.5 ലക്ഷം രൂപ. ഗയിംസ് വില്ലേജില്‍ 12 ദിവസം സന്ദര്‍ശിച്ചുപോയതിനുള്ള ഫീസായാണ് ഈ തുക തരൂരിന് ലഭിച്ചതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എച്ച് ഡി എഫ് സി ബാങ്കിന്റെ ദുബായ് ശാഖ വഴി ഈ പണം തരൂര്‍ കൈപ്പറ്റുകയും ചെയ്‌തു.
തരൂരിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും പേരും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രചരണത്തിന് ഉപയോഗിക്കാനായാണ് അദ്ദേഹത്തെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. മാസത്തില്‍ നാല് ദിവസമെന്ന കണക്കില്‍ മൂന്ന് മാസമാണ് തരൂര്‍ ഗെയിംസ് വില്ലേജില്‍ എത്തിയ്.
2008 ഒക്‌ടോബര്‍, നവംബര്‍, 2009 ജനുവരി മാസങ്ങളിലായിരുന്നു ഇത്. ഇതിനുള്ള സിറ്റിംഗ് ഫീയായി ഒരു ദിവസം 2,500 ഡോളറെന്ന കണക്കില്‍ 30,000 ഡോളറാണ് തരൂര്‍ കൈപ്പറ്റിയതെന്ന് സി എ ജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ അപാകതയൊന്നുമില്ലെന്നാണ് ശശി തരൂരിന്റെ വിശദീകരണം. കണ്‍സള്‍ട്ടന്റായാണ് താന്‍ പ്രവര്‍ത്തിച്ചത്. അതിന് ലഭിച്ച പ്രതിഫലം തുലോം കുറവാണ്. അന്താരാഷ്‌ട്ര തലത്തില്‍ ഒരു പ്രഭാഷണത്തിന് പോയാല്‍ ലഭിക്കുന്ന തുക പോലുമില്ല ഇത്. പണം ദുബായ് ബാങ്ക് വഴി മാറിയെടുത്തതിലും തെറ്റില്ല. വിദേശബാങ്ക് അക്കൗണ്ടുകള്‍ താന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്, പ്രതിഷേധം, വിവാദം, സാമ്പത്തികം