ന്യൂഡല്‍ഹി : അണ്ണാ ഹസാരെ നടത്തിയ സമരത്തെ കുറിച്ച് തനിക്ക് ഏറെ ആശങ്കകള്‍ ഉണ്ട് എന്ന് പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ് വ്യക്തമാക്കി. ഈ സമരത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. അണ്ണാ ഹസാരെ വെറും മുന്നണി പോരാളിയാണ്. യഥാര്‍ത്ഥ ചരട് വലികള്‍ നടത്തുന്ന ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. എന്‍. ജി. ഓ. കള്‍ നേതൃത്വം നല്‍കുന്ന സമരമാണിത്. കിരണ്‍ ബേദി, അരവിന്ദ് കേജ്രിവാള്‍, മനീഷ് സിസോടിയ എന്നിവരെല്ലാം തന്നെ സ്വന്തമായി എന്‍. ജി. ഓ. പ്രവര്‍ത്തനം നടത്തുന്നവരാണ്. ഹസാരെയുടെ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മൂന്നു പേരും ഫോര്‍ഡ് ഫൌണ്ടേഷന്‍, റോക്കഫെല്ലര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ മാഗ്സസെ പുരസ്കാര ജേതാക്കളാണ്. അരവിന്ദ് കേജ്രിവാള്‍, മനീഷ് സിസോടിയ എന്നിവര്‍ക്ക് ഫോര്‍ഡ് ഫൌണ്ടേഷനില്‍ നിന്നും 4 ലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം അന്താരാഷ്‌ട്ര ഏജന്‍സികള്‍ പണം നല്‍കി നടപ്പിലാക്കുന്ന സമരത്തെ പറ്റി സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.
ലോകബാങ്ക് പണം നല്‍കുന്ന എന്‍. ജി. ഓ. കള്‍ എന്തിനാണ് പൊതു നയ രൂപീകരണ വിഷയങ്ങളില്‍ ഇടപെടുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ലോകബാങ്കിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും 600 ലേറെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട് എന്ന് ലോക ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതാത് സര്‍ക്കാരുകളുടെ ചുമതലകള്‍ സര്‍ക്കാരുകളില്‍ നിന്നും എടുത്തു മാറ്റി സര്‍ക്കാരുകളെ ദുര്‍ബലമാക്കുകയും, എന്‍. ജി. ഓ. കളെ പ്രബലമാക്കുകയും തദ്വാരാ അന്താരാഷ്‌ട്ര മൂലധനത്തിന്റെ സ്വാധീനം ലോക രാജ്യങ്ങളില്‍ സാദ്ധ്യമാക്കുകയും ചെയ്യുകയാണ് ഇത്തരം ഏജന്‍സികളുടെ ലക്‌ഷ്യം. ഇന്ത്യയില്‍ വമ്പിച്ച അഴിമതിയുടെ കഥകള്‍ പുറത്തായ അതെ സമയം കോര്‍പ്പൊറേറ്റ് അഴിമതികളും, അതിനു പിന്നിലെ സ്വാധീന ശക്തികളില്‍ നിന്നും പൊതുജന ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് ഇത്തരം ഒരു ലോകബാങ്ക് അജണ്ട നടപ്പിലാക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ആശാസ്യതയാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത് എന്നും അരുന്ധതി പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, രാജ്യരക്ഷ, വിവാദം, സാമ്പത്തികം
കോര്‍പ്പൊറേറ്റ് അഴിമതികളുടെ ഗതി തിരിച്ചു വിട്ടത് ഭാരത സര്‍ക്കാര്‍ തന്നെയാണ്. അല്ലാതെ എന്‍ ജി ഓ കള്‍ അല്ല. പിന്നെ അരുന്ധതി എന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗമായത് ? സാധാരണ അവര്‍ വിമത പക്ഷത്തായിരിക്കുമല്ലോ. ഓ , മറന്നു പോയി അണ്ണാ ഹസാരെയുടെ പിന്നില്‍ ആര്‍ എസ് എസ് ആണെന്നാണല്ലോ കിംവദന്തി. അപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നില്‍ക്ക തന്നെ, പിന്നല്ലാതെ.
എന്റ് അഭിപ്രായം എന്താന്നുപര്രനഞല്‍