ഭുവനേശ്വര്‍ : പ്രശസ്ത ആസാമീസ് ഗായകന്‍ പത്മഭൂഷന്‍ ഡോ. ഭൂപെന്‍ ഹസാരിക (85) അന്തരിച്ചു. മാസങ്ങളായി മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന അദ്ദേഹം ശനിയാഴ്ച വൈകീട്ട് 4:37നാണ് മരണത്തിന് കീഴടങ്ങിയത്. 1926 സെപ്റ്റംബര്‍ 8ന് ആസാമിലെ സാദിയയില്‍ ജനിച്ച ഭുപെന്‍ ആദ്യ ഗാനം പന്ത്രണ്ടാം വയസില്‍ ഇന്ദ്രമാലതി എന്ന ആസാമീസ് സിനിമയ്ക്ക് വേണ്ടി ആലപിച്ചു ശ്രദ്ധേയനായി. തുടര്‍ന്ന് ഇന്ത്യന്‍ സംഗീത രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനെ 2001ല്‍ രാഷ്ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 1992ല്‍ ചലച്ചിത്ര രംഗത്തെ ആജീവനാന്ത സംഭാവനകള്‍ക്കായി ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരവും ലഭിക്കുകയുണ്ടായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, ബഹുമതി, സംഗീതം, സാംസ്കാരികം