മുംബൈ: ചെക്ക്,ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓര്‍ഡര്‍ തുടങ്ങിയവയുടെ കാലാവധി മൂന്നുമാസമാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍. ബി. ഐ) നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു. 2012 ഏപ്രില്‍ ഒന്നുമുതല്‍ ആയിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ ആറുമാസമാണ് കാലാവധി എന്നാല്‍ ഇത് പലരും ദുരുപയോഗം ചെയ്യുന്നതായിട്ട് കണ്ടതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം കൊണ്ടുവരുവാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. കാലാവധിയില്‍ മാറ്റം വരുത്തിയ കാര്യം ബാങ്കുകള്‍ ചെക്കുകളില്‍ രേഖപ്പെടുത്തണമെന്നും ഉപഭോക്താക്കളെ അറിയിക്കണമെന്നും 2012 ഏപ്രില്‍ ഒന്നിനു ശേഷം 3 മാസത്തിലധികം കാലാവധിയുള്ള ചെക്കുകള്‍ ഉപഭോക്താക്കള്‍ ബാങ്കുകളില്‍ സമര്‍പ്പിച്ചാല്‍ അതിനു പണം നല്‍കരുതെന്ന് ആര്‍. ബി. ഐ നിര്‍ദ്ദേശത്തില്‍ പറയുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം